ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു, മലയാള സിനിമക്ക് അഭിമാന നേട്ടം

ന്യൂ‍ഡല്‍ഹി: ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ഫീച്ചര്‍, നോണ്‍ ഫീച്ചര്‍ വിഭാഗങ്ങളിലായാണ് പുരസ്കാരങ്ങള്‍ ദേശീയ ചലച്ചിത്ര ജൂറി പ്രഖ്യാപിച്ചത്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മരയ്ക്കാര്‍- അറബി കടലിന്റെ സിംഹമാണ് മികച്ച ചിത്രം. കങ്കണ റണൗട്ടിനാണ് (മണികര്‍ണിക, പങ്ക) മികച്ച നടിക്കുള്ള പുരസ്കാരം. ധനുഷും (അസുരന്‍) മനോജ് ബാജ്പേയും (ഭോണ്‍സ്ലേ) മികച്ച നടനുള്ള പുരസ്കാരം പങ്കിട്ടു. കോവിഡ് മൂലം 2019ലെ പുരസ്കാരങ്ങള്‍ കഴിഞ്ഞ വര്‍ഷം പ്രഖ്യാപിക്കാനായിരുന്നില്ല.

മികച്ച മലയാള ചിത്രത്തിനുള്ള പുരസ്കാരം രാഹുല്‍ റിജി നായര്‍ സംവിധാനം ചെയ്ത കള്ളനോട്ടം നേടി. സജിന്‍ ബാബു ചിത്രം ബിരിയാണിയ്ക്ക് ജൂറിയുടെ പ്രത്യേക പരാമര്‍ശം ലഭിച്ചു.

മികച്ച പണിയ സിനിമയ്ക്കുള്ള പുരസ്കാരം മനോജ് കാന സംവിധാനം ചെയ്ത കെഞ്ചിറ നേടി. കവിയും മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവുമായ പ്രഭാവര്‍മയാണ് മികച്ച ഗാനരചയിതാവ്. ചിത്രം കോളാമ്ബി. മികച്ച തമിഴ് ചിത്രത്തിനുള്ള പുരസ്കാരം വെട്രിമാരന്‍ സംവിധാനം ചെയ്ത അസുരന്‍ നേടി. സ്പെഷല്‍ ഇഫക്റ്റ്സിനുള്ള പുരസ്കാരം മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിലൂടെ സിദ്ധാര്‍ഥ് പ്രിയദര്‍ശന്‍ നേടി. ഇതേ ഗണത്തിലുള്ള സംസ്ഥാന പുരസ്കാരവും സിദ്ധാര്‍ഥിനായിരുന്നു.

അവാര്‍ഡുകള്‍-

മികച്ച സിനിമ- മരയ്ക്കാര്‍- അറബിക്കടലിന്റെ സിംഹം (സംവിധാനം- പ്രിയദര്‍ശന്‍)

മികച്ച നടന്‍- ധനുഷ് (അസുരന്‍), മനോജ് ബാജപേയി (ഭോണ്‍സ്ലേ)

മികച്ച നടി- കങ്കണ റണൗട്ട് (മണികര്‍ണിക, പങ്ക)

മികച്ച ബാലതാരം- നാഗ വിശാല്‍

മികച്ച സംവിധായകന്‍- സഞ്ജയ് പുരാന്‍ സിങ് (ബഹട്ടാര്‍ ഹൂറെയ്ന്‍)

മികച്ച തിരക്കഥ (ഒറിജിനല്‍)- കൗഷിക് ഗാംഗുലി (ജ്യോഷ്ഠോപുത്രോ)

മികച്ച തിരക്കഥ (അഡാപ്റ്റേഷന്‍)- സ്രിജിത് മുഖര്‍ജി (ഗുംനാമി)

മികച്ച സംഭാഷണം: വിവേക് അഗ്നിഹോത്രി (താഷ്കന്റ് ഫയല്‍സ്)

മികച്ച സഹനടി- പല്ലവി ജോഷി (താഷ്കന്റ് ഫയല്‍സ്)

മികച്ച സഹനടന്‍- വിജയ് സേതുപതി (സൂപ്പര്‍ ഡീലക്സ്)

സാമൂഹിക പ്രസക്തിയുള്ള ചിത്രം- ആനന്ദി ഗോപാല്‍

പ്രത്യേക ജൂറി പരാമര്‍ശം- ബിരിയാണി (മലയാളം), ജോനകി പോരുവ (അസാമീസ്), ലത ഭഗ്വാന്‍ കരേ, പിക്കാസോ (മറാത്തി)

മികച്ച ഛായാഗ്രഹണം: ജല്ലിക്കെട്ട് (ഗിരിഷ് ഗംഗാധരന്‍)

മികച്ച മലയാള ചിത്രം കള്ളനോട്ടം (സംവിധായകന്‍ രാഹുല്‍ റിജി)

മികച്ച മേക്ക്‌അപ് ആര്‍ട്ടിസ്റ്റ്: രഞ്ജിത് ( ചിത്രം ഹെലന്‍)

മികച്ച വിഎഫ്‌എക്സ്: മരക്കാര്‍ അറബിക്കടലിന്റെ സിംഹം( സിദ്ധാര്‍ഥ് പ്രിയദര്‍ശന്‍)

മികച്ച വസ്ത്രാലങ്കാരം സുജിത് സുധാകര്‍ (മരയ്ക്കാര്‍)

മികച്ച റീറെക്കോഡിങ്- റസൂല്‍ പൂക്കുട്ടി- ഒത്ത സെരുപ്പ് സൈസ് 7

മികച്ച സഹനടന്‍- വിജയ് സേതുപതി

മികച്ച ഹിന്ദി ചിത്രം: ചിച്ചോരെ

മികച്ച തമിഴ് ചിത്രം അസുരന്‍

മികച്ച തെലുങ്ക് ചിത്രം ജേഴ്സി

മികച്ച വരികള്‍- പ്രഭ വര്‍മ (കോളാമ്ബി)

മികച്ച സംഗീതം ഡി. ഇമാന്‍ ( ചിത്രം: വിശ്വാസം)

മികച്ച പശ്ചാത്തലസംഗീതം: പ്രബുദ്ധ ബാനര്‍ജി (ചിത്രം: ജ്യേഷ്ഠോ പുത്രോ)

ഏറ്റവും മികച്ച സിനിമ സൗഹൃദ സംസ്ഥാനം- സിക്കിം

മികച്ച സിനിമ ഗ്രന്ഥം : സഞ്ജയ് സൂരിക്ക്

സിനിമാ നിരൂപണം: ഷോഹിനി ഛട്ടോപാധ്യായ

നോണ്‍ ഫീച്ചര്‍ ഫിലിം – കുടുംബ മൂല്യമുള്ള മികച്ച സിനിമ – ഒരു പാതിര സ്വപ്നം പോലെ, സംവിധാനം: ശരണ്‍ വേണു ഗോപാല്‍

നോണ്‍- ഫീച്ചര്‍ ഫിലിം: മികച്ച നരേഷന്‍: ഡേവിഡ് ആറ്റെന്‍ബറോ (ചിത്രം: വൈല്‍ഡ് കര്‍ണാടക)

മികച്ച ഷോര്‍ട്ട് ഫിക്ഷന്‍ ഫിലിം: കസ്റ്റഡി

സ്പെഷ്യല്‍ ജൂറി അവാര്‍ഡ്: സ്മാള്‍ സ്കെയില്‍ സൊസൈറ്റീസ്

അനിമേഷന്‍ ഫിലിം: രാധ

ഇന്‍വെസ്റ്റിഗേഷന്‍ ഫിലിം: ജക്കാള്‍

എക്സ്പ്ലൊറേഷന്‍ ഫിലിം: വൈല്‍ഡ് കര്‍ണാടക
എഡ്യുക്കേഷന്‍ ഫിലിം- ആപ്പിള്‍സ് ആന്‍ഡ് ഓറഞ്ച്സ്
സാമൂഹിക വിഷയങ്ങളിലുള്ള മികച്ച സിനിമം: ഹോളി റൈറ്റ്സ് ആന്‍ഡ് ലാഡ്ലി

മികച്ച പരിസ്ഥിതി ചിത്രം: ദി സ്റ്റോര്‍ക്ക് സാവിയേഴ്സ്
പ്രമോഷണല്‍ ഫിലിം: ദി ഷവര്‍

Leave a Reply