ഡ്രൈവിങ് ലൈസന്‍സ്, രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്: വാഹന രേഖകളുടെ കാലാവധി വീണ്ടും നീട്ടി

ന്യൂഡല്‍ഹി: ഡ്രൈവിങ് ലൈസന്‍സ്, രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, പെര്‍മിറ്റ് തുടങ്ങിയ വാഹന രേഖകളുടെ കാലാവധി ജൂണ്‍ 30 വരെ നീട്ടി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം.

രേഖകളുടെ കാലാവധി നീട്ടുന്നതായി അറിയിച്ചുകൊണ്ട് സംസ്ഥാനങ്ങള്‍ക്കു കേന്ദ്ര റോഡ് ഗതാഗത വകുപ്പ് കത്തയച്ചു. ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റിന്റെയും കാലാവധി നീട്ടിയിട്ടുണ്ട്. രേഖകളുടെ കാലാവധി നേരത്തെ നാലു തവണ കേന്ദ്ര സര്‍ക്കാര്‍ നീട്ടിനല്‍കിയിരുന്നു.

ഫെ്ബ്രുവരി ഒന്നിന് കാലാവധി അവസാനിക്കുന്ന രേഖകള്‍ ജൂണ്‍ 30 വരെ കാലാവധി ഉള്ളവയായി കണക്കാക്കണമെന്ന് അറിയിപ്പില്‍ പറയുന്നു. എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സികള്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്ന് അറിയിപ്പില്‍ എടുത്തു പറയുന്നുണ്ട്.

രേഖകളുടെ കാലാവധിയുടെ പേരില്‍ ജനങ്ങള്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നില്ലെന്ന് സംസ്ഥാനങ്ങള്‍ ഉറപ്പാക്കണമെന്ന് കത്തില്‍ പറയുന്നു.

Leave a Reply