ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം രണ്ട് ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,00,739 ലക്ഷം പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 1038 പേര്‍ രാജ്യത്ത് മരണമടഞ്ഞു. രാജ്യത്ത് ഇതുവരെ ഉണ്ടായിട്ടുളളതില്‍ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ദ്ധനയാണിത്.
പ്രതിദിന രോഗികളുടെ എണ്ണം ഒരു ലക്ഷത്തില്‍ നിന്നും രണ്ടു ലക്ഷത്തിലേക്ക് എത്താനെടുത്തത് പത്തു ദിവസമാണ്. പ്രതിദിന രോഗികളുടെ എണ്ണത്തില്‍ അമേരിക്ക മാത്രമാണ് ഇന്ത്യയ്‌ക്ക് മുമ്ബ് രണ്ടു ലക്ഷം കടന്ന ഏക രാജ്യം. ഏപ്രില്‍ നാലിനാണ് രാജ്യത്ത് ആദ്യമായി കൊവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷം എത്തിയത്. ഏപ്രില്‍ പത്തിന് പ്രതിദിന കൊവിഡ് രോഗികള്‍ ഒന്നര ലക്ഷമായി ഉയര്‍ന്നു.
കഴിഞ്ഞ മാര്‍ച്ച് ഒന്നിന് പ്രതിദിന രോഗികള്‍ വെറും 12,271 ആയിരുന്നു. അവിടെ നിന്നാണ് രോഗവ്യാപനത്തില്‍ വന്‍ കുതിപ്പ് ഉണ്ടായിരിക്കുന്നത്. നിലവില്‍ ചികിത്സയില്‍ ഉളളവരുടെ എണ്ണം 14 ലക്ഷത്തിനോട് അടുക്കുകയാണ്. പ്രതിദിന മരണ നിരക്ക് തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ആയിരം കടക്കുന്നത്.