സംസ്ഥാനത്ത് കൊവിഡ് മാസ് പരിശോധന രണ്ടാം ദിവസവും തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കൊവിഡ് മാസ് പരിശോധന തുടരും. ഇന്നലേയും ഇന്നുമായി രണ്ടരലക്ഷം പേരെയാണ് പരിശോധിക്കുന്നത്. ആര്‍ടി പിസിആര്‍ , ആന്‍റിജന്‍ പരിശോധനകളാണ് നടത്തുന്നത്. രോഗവ്യാപനം കൂടുതലുള്ള മിക്ക ജില്ലകളും ഇന്നലെ 10000നുമേല്‍ പരിശോധന നടത്തിയെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ ആശുപത്രികള്‍ , റസിഡന്‍സ് അസോസിയേഷനുകള്‍ എന്നിവ കേന്ദ്രീകരിച്ചാണ് പരിശോധന നടത്തുന്നത്. പൊതുഗതാഗതം , വിനോദ സഞ്ചാരം , കടകള്‍ , ഹോട്ടലുകള്‍ , വിതരണ ശൃംഖലയിലെ തൊഴിലാളികള്‍ , കൊവിഡ് വാക്സീന്‍ ലഭിക്കാത്ത 45 വയസിന് താഴെയുള്ളവര്‍ തുടങ്ങി പൊതുസമൂഹവുമായി അടുത്തിടപെഴകുന്ന മേഖലകളിലെ ഹൈ റിസ്ക് വിഭാഗങ്ങളെ കണ്ടെത്തിയാണ് പരിശോധന നടത്തുന്നത്.

Leave a Reply