ഭീതിയിൽ രാജ്യം,പ്രതിദിന രോഗികളുടെ എണ്ണം മൂന്ന് ലക്ഷത്തിലേക്ക്

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധന. വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം മൂന്ന് ലക്ഷത്തിലേക്ക് എത്തി. ഇന്നലെ 2,95,041 പേര്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 1,56,16,130 ആയി ഉയര്‍ന്നതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

ഇന്നലെ മാത്രം 2023 പേരാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. ഇതോടെ മരണസംഖ്യ 1,82,553 ആയി ഉയര്‍ന്നു. നിലവില്‍ 21,57,538 പേരാണ് ചികിത്സയില്‍ കഴിയുന്നത്.

24 മണിക്കൂറിനിടെ 1,67,457 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ 1,32,76,039 പേരാണ് രോഗമുക്തി നേടിയത്.

Leave a Reply