തിരുവനന്തപുരം: സംസ്ഥാനത്ത് വാക്സീന്‍ ക്ഷാമത്തിന് താത്കാലിക പരിഹാരമായി. അഞ്ചര ലക്ഷം കോവിഷീല്‍ഡ് വാക്സീന്‍ ഇന്നലെയെത്തി.
തിരുവനന്തപുരം മേഖലക്ക് രണ്ടര ലക്ഷം, കൊച്ചി, കോഴിക്കോട് മേഖലകള്‍ക്ക് ആയി ഒന്നര ലക്ഷം വീതം വാക്സീന്‍ ആണ് എത്തിയത്. ഇന്ന് മുതല്‍ കൂടുതല്‍ വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും. ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമാകും കുത്തിവയ്പ്പ്. വാക്സീന്‍ കേന്ദ്രങ്ങളെ കുറിച്ച് അതത് ജില്ല ഭരണകൂടങ്ങള്‍ അറിയിപ്പ് നല്‍കും. രണ്ടാം ഡോസ് എടുക്കാന്‍ എത്തുന്നവരും രജിസ്റ്റര്‍ ചെയ്യണം.
അതേസമയം, വോട്ടെണ്ണല്‍ ദിനത്തില്‍ കേരളത്തില്‍ ലോക്ക്ഡൗണും, നിരോധനാജ്ഞയും ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതി പരിഗണിക്കും.
മെയ് ഒന്ന് അര്‍ദ്ധ രാത്രി മുതല്‍ രണ്ടാം തീയതി അര്‍ദ്ധ രാത്രി വരെ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണം എന്നവശ്യപ്പെട്ട് കൊല്ലത്തെ അഭിഭാഷകന്‍ ആയ അഡ്വ. വിനോദ് മാത്യു വില്‍സണ്‍ ആണ് കോടതിയെ സമീപിച്ചത്. വോട്ടെണ്ണലിനോടനുബന്ധിച്ച് 48 മണിക്കൂര്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തണമെന്നും വിജയാഹ്ലാദ പ്രകടനങ്ങളും റാലികളും തടയണമെന്നും ആവശ്യപ്പെട്ട് കൊല്ലം സ്വദേശി ഡോ.എസ്.ഗണപതിയും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഹര്‍ജികളില്‍ സര്‍ക്കാരിനോട് വിശദീകരണം സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു.