രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു,കഴിഞ്ഞ 24 മണിക്കൂറിനിടെ 349691 പേർക്ക് രോഗബാധ

ദില്ലി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. 349691 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്. ലോകത്ത് തന്നെ പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റഴും ഉയര്‍ന്ന സഖ്യയാണ് ഇത്. ഇതോടെ രാജ്യത്ത് കോവിഡ് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 25 ലക്ഷം കടന്നു. 2682751 പേരാണ് ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്. രാജ്യത്തെ മൊത്തം കേസുകളുടെ എണ്ണം 1,69,60,172 ആണ്. ആകെ രോഗമുക്തി നിരക്ക് 1,40,85,110 ആയിരിക്കുമ്ബോള്‍, മരണസംഖ്യ 1,92,311 ആയി ഉയര്‍ന്നു, കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,767 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.

രാജ്യത്ത് ഇതുവരെ 14,09,16,417 ഡോസ് വാക്സിന്‍ നല്‍കിയിട്ടുണ്ട്.

അതേസമയം രാജ്യത്ത് പലയിടത്തും ഇപ്പോഴും ഓക്സിജന്‍ പ്രതിസന്ധി തുടരുകയാണ്. ദില്ലിയിലും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും കഴിഞ്ഞ 2 ദിവസമായി അമ്ബതിലേറെ പേര്‍ മരിച്ചുവെന്നാണ് ആശുപത്രികള്‍ പുറത്ത് വിട്ട കണക്കുകള്‍ വ്യക്തമാക്കുന്നത്. വൈറസിന്‍റെ ബ്രിട്ടണ്‍ വകഭേദമാണെന്നാണ് ദില്ലിയില്‍ ഉള്‍പ്പടെ വൈറസ് വ്യാപനം രൂക്ഷമാക്കിയതെന്നാണ് സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിന്‍റെ കണ്ടെത്തല്‍.

അതേസമയം, ഓക്‌സിജന്റെയും ഓക്‌സിജന്‍ അനുബന്ധ ഉപകരണങ്ങളുടെയും വിതരണം വര്‍ധിപ്പിക്കുന്നതിനുള്ള നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം ഉന്നതതല യോഗം ചേര്‍ന്നിരുന്നു. ഓക്‌സിജനും ഓക്‌സിജന്‍ അനുബന്ധ ഉപകരണങ്ങള്‍ക്കും കസ്റ്റംസ്- ആരോഗ്യ അടിസ്ഥാന നികുതികള്‍ ഒഴിവാക്കാന്‍ തീരുമാനമായിട്ടുണ്ട്. ഈ നടപടികള്‍ ഇവയുടെ ലഭ്യത വര്‍ധിപ്പിക്കുന്നതിനൊപ്പം വില കുറയാനും ഇടയാക്കുമെന്നാണ് പ്രതീക്ഷ.

ഓക്‌സിജന്റെയും ചികിത്സാ ഉപകരണങ്ങളുടെയും ലഭ്യത വര്‍ധിപ്പിക്കുന്നതിന് എല്ലാ മന്ത്രാലയങ്ങളും വകുപ്പുകളും കൂട്ടായ പ്രവര്‍ത്തനം നടത്തേണ്ടതുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഓക്സിജന്‍, വാക്സീന്‍ ക്ഷാമം തുടങ്ങിയ വിഷയങ്ങളില്‍ ഇന്ന് നടക്കുന്ന മാന്‍ കി ബാത്തില്‍ പ്രധാനമന്ത്രി പ്രതികരിക്കുമെന്നാണ് പ്രതീക്ഷ.

Leave a Reply