കോവിഡ് ,ഇന്ത്യയിലെ സ്ഥിതിഗതികള്‍ ഹൃദയഭേദകമായതിനും അപ്പുറം; ലോകാരോഗ്യ സംഘടന

ജനീവ: കോവിഡ് രണ്ടാം തരംഗത്തില്‍ അതിതീവ്ര രോഗ വ്യാപനം തുടരുന്ന ഇന്ത്യയിലെ സ്ഥിതിഗതികള്‍ ഹൃദയഭേദകമായതിനും അപ്പുറമാണെന്ന് ലോകാരോഗ്യ സംഘടന തലവന്‍ തെദ്രോസ് അദാനം. സഹായത്തിനായി കൂടുതല്‍ ഉദ്യോഗസ്ഥരെയും സാധനസാമഗ്രികളും ഇന്ത്യയിലേക്ക് അയക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ലോകാരോഗ്യ സംഘടന സാധ്യമായതെല്ലാം ചെയ്യുന്നുണ്ട്. കോവിഡ് വ്യാപനം തടയാന്‍ ഇന്ത്യക്ക് ആവശ്യമായ എല്ലാ സഹായവും നല്‍കും. ഓക്‌സിജന്‍ കണ്ടെയ്‌നറുകളും മൊബൈല്‍ ഫീല്‍ഡ് ആശുപത്രികളും മറ്റു ഉപകരണങ്ങളും അയക്കുമെന്നും അദ്ദേഹം പറഞ്ഞു.

സ്ഥിതിഗതികള്‍ രൂക്ഷമായ ഇന്ത്യയിലേക്ക് വിവിധ രാജ്യങ്ങള്‍ സഹായം നല്‍കിക്കൊണ്ടിരിക്കുകയാണ്. ബ്രിട്ടനും യു.എസും വെന്റിലേറ്ററുകളടക്കം ഇന്ത്യയിലെത്തിച്ചിട്ടുണ്ട്.

അതേസമയം, ചൊവ്വാഴ്ച രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 3,23,144 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 2,771 മരണവും കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

Leave a Reply