ലക്ഷണങ്ങള്‍ ഇല്ലാത്ത അന്തര്‍ സംസ്ഥാന യാത്രക്കാര്‍ക്ക് പരിശോധനയില്ല, പോസിറ്റിവായവര്‍ വീണ്ടും ടെസ്റ്റ് നടത്തേണ്ട

ന്യൂഡല്‍ഹി; ലക്ഷണങ്ങള്‍ ഇല്ലാത്ത അന്തര്‍ സംസ്ഥാന യാത്രക്കാര്‍ക്ക് ഇനി മുതല്‍ കൊവിഡ് പരിശോധന വേണ്ട. കൊവിഡ് പരിശോധനാ മാനദണ്ഡങ്ങള്‍ ഐസിഎംആര്‍ പുതുക്കി. മാനദണ്ഡമനുസരിച്ച്‌ ആശുപത്രി വിടുന്നവര്‍ക്കും പരിശോധന വേണ്ട. റാറ്റ്, ആര്‍ടിപിസിആര്‍ പോസിറ്റിവായവര്‍ വീണ്ടും പരിശോധന നടത്തേണ്ടതില്ല. ലാബുകളിലെ തിരക്ക് കുറയ്ക്കുന്നതിനായി മൊബൈല്‍ ലബോറട്ടറികളെ കൂടുതലായി ഉപയോഗപ്പെടുത്താനും നിര്‍ദേശമുണ്ട്.

രാജ്യത്ത് കോവിഡ് രണ്ടാം തരം​ഗം രൂക്ഷമാവുകയാണ്. 2,02,82,833 ഉം പേര്‍ക്കാണ് ഇതിനോടകം കോവിഡ് സ്ഥിരീകരിച്ചത്. 222408 പേര്‍ കോവിഡ് ബാധിച്ച്‌ മരണത്തിന് കീഴടങ്ങി. കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ ആശുപത്രി കിടക്കയും ഓക്സിജനും വെന്റിലേറ്റര്‍ ബെഡും കിട്ടാതെ കഷ്ടപ്പെടുകയാണ് രാജ്യം

.

കോവിഡ് വാക്സിന്റെ ക്ഷാമവും രൂക്ഷമാണ്.

മാസങ്ങളായി ആശങ്കയുടെ കേന്ദ്രമായിരുന്ന മഹരാഷ്ട്രയില്‍ കേസുകള്‍ കുറയുന്നത് ആശ്വാസമാകുന്നു. രോഗം സ്ഥിരീകരിക്കുന്നവരെക്കാള്‍ കൂടുതലാണ് മഹാരാഷ്ട്രയില്‍ രോഗം ബാധിക്കുന്നവരുടെ എണ്ണം. രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണമെന്ന ആവശ്യം ഉയരുന്നതിനിടയില്‍ കൂടുതല്‍ സംസ്ഥാനങ്ങള്‍ ലോക്ക്ഡൗണിലേക്ക് നീങ്ങുകയാണ്. ഡല്‍ഹി, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങള്‍ക്ക് പുറമെ ഇന്ന് ബീഹാറും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു