ലോകത്ത് പുതുതായി റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് കേസുകളില്‍ 46 ശതമാനവും ഇന്ത്യയില്‍ നിന്നാണെന്ന് ലോകാരോഗ്യ സംഘടന. ആഗോള തലത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മരണങ്ങളില്‍ 25 ശതമാനവും ഇന്ത്യയില്‍ നിന്നാണ്.കഴിഞ്ഞ ഒരാഴ്ചത്തെ കണക്കുകള്‍ വിശകലനം ചെയ്താണ് ലോകാരോഗ്യ സംഘടനയുടെ പ്രതികരണം. ലോകത്ത് 57 ലക്ഷം കോവിഡ് കേസുകളും 93,000 മരണവുമാണ് കഴിഞ്ഞ ആഴ്ച റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 26 ലക്ഷം പുതിയ കേസുകളും ഇന്ത്യയിലാണ്. ഇന്ത്യയിലെ ഈ കാലയളവിലെ രോഗ വ്യാപവം 20 ശതമാനമായി ഉയര്‍ന്നതായി ഡബ്ല്യുഎച്ച്‌ഒ വ്യക്തമാക്കി.ബുധനാഴ്ച രാവിലെ വന്ന കണക്കുകള്‍ പ്രകാരം 24 മണിക്കൂറില്‍ 3,82,315 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് ബാധിച്ചത്.
3780 പേര്‍ മരിച്ചു. ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന മരണ സംഖ്യയാണ് ഇത്. ഇതോടെ രാജ്യത്തെ ആകെ മരിച്ചവരുടെ എണ്ണം 2,26,188ലേക്ക് എത്തി.