സംസ്ഥാനത്ത് കൊവിഡ് ലോക്ക്ഡൗണ്‍ മേയ്‌ 23 വരെ നീട്ടി,നാല് ജില്ലകളിൽ ട്രിപ്പിൾ ലോക്ക്ഡൗണ്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ലോക്ക്ഡൗണ്‍ മേയ്‌ 23 വരെ നീട്ടി. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം ഇന്ന് വൈകിട്ട് നടന്ന വാര്‍ത്താ സമ്മേളനത്തിലൂടെ അറിയിച്ചത്. രോഗം നിയന്ത്രണവിധേയമാകാത്ത രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്ന ഇടങ്ങളില്‍ കടുത്ത നിയന്ത്രണം വേണ്ടി വരുമെന്നും മുഖ്യമന്ത്രി അറിയിച്ചു. തിരുവനന്തപുരം, തൃശൂര്‍, എറണാകുളം, മലപ്പുറം എന്നീ ജില്ലകളില്‍ 16ന് ശേഷം ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താനും തീരുമാനമെടുത്തിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

രോഗവ്യാപനം കുറച്ചുകൊണ്ടുവരാന്‍ വേണ്ടിയാണ് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ലോക്ക്ഡൗണ്‍ നീട്ടുമ്ബോള്‍ ജനങ്ങള്‍ കുറച്ചുകൂടി വിഷമമനുഭവിക്കുന്ന സാഹചര്യം സ്വാഭാവികമായും ഉണ്ടാകും.

കൊവിഡിന്റെ ഒന്നാം ഘട്ടത്തിലെ അനുഭവം കൂടി കണക്കിലെടുത്ത്, രണ്ടാം തരംഗം സൃഷ്ടിക്കുന്ന ദുരിതം മറികടക്കാന്‍ പ്രത്യേക പദ്ധതികള്‍ നടപ്പാക്കുകയാണ്. മുഖ്യമന്ത്രി പറയുന്നു.