ഇസ്രയേല്‍-പലസ്തീന് സംഘര്‍ഷത്തില്‍ ഇടപെട്ട് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്. ഇസ്രയേലിനുനേരെ ഹമാസ് നടത്തുന്ന റോക്കറ്റ് ആക്രമണം അവസാനിപ്പിക്കണമെന്ന് ജോ ബൈഡന് ആവശ്യപ്പെട്ടു. പലസ്തീന് പ്രസിഡന്റ് മഹ്മൂദ് അബാസുമായി ടെലിഫോണിലുടെ നടത്തിയ ചര്‍ച്ചയിലാണ് ബൈഡന് ഇക്കാര്യം ആവശ്യപ്പെട്ടത്.
ഗാസയിലെ സംഘര്‍ഷങ്ങള്‍ സംബന്ധിച്ചും ഇരുനേതാകളും ചര്‍ച്ച ചെയ്തു. ഇരുനേതാക്കളും തമ്മില്‍ നടത്തുന്ന ആദ്യ ഫോണ്‍ സംഭാഷണമായിരുന്നു ഇത്. ആക്രമണത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ നിരപരാധികളായ സാധാരണക്കാര്‍ക്ക് ജീവന് നഷ്ടടപ്പെടുന്നതില് ഇരുനേതാക്കളും ആശങ്ക പ്രകടപ്പിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു
പലസ്തീന് ജനതയുടെ സുരക്ഷ, സ്വാതന്ത്ര്യം, അന്തസ് എന്നിവയ്ക്ക് അമേരിക്കയുടെ പിന്തുണ ഉണ്ടാകുമെന്ന് ബൈഡന് കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനോടും ബൈഡന് സംസാരിച്ചിരുന്നു.
അതേസമയം ഇസ്രയേലും പലസ്തീനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായി തുടരുകയാണ്. ഗാസയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 10 പേര് കൊല്ലപ്പെട്ടു. ഇവരിലേറെയും കുട്ടികളാണ്. ഗാസാ സിറ്റിയിലെ ഷാതി അഭയാര്‍ഥി ക്യാന്പ് പ്രവര്‍ത്തിച്ചിരുന്ന മൂന്നുനിലക്കെട്ടിടത്തിനു നേര്‍ക്ക് ശനിയാഴ്ച രാവിലെയായിരുന്നു ഇസ്രയേലിന്റെ ആക്രമണം. കൊല്ലപ്പെട്ടവരില്‍ എട്ടുപേര്‍ കുട്ടികളാണ്. ഗാസ മുനന്പിലെ മൂന്നാമത്തെ വലിയ അഭയാര്‍ഥി ക്യാന്പാണു ഷാതി. അഭയാര്‍ഥി ക്യാന്പിലെ ആക്രമണത്തിനെതിരേ ഹമാസ് തിരിച്ചടിച്ചു. അഷ്കലോണ്, അഷ്ദോദ് എന്നിവിടങ്ങളിലായിരുന്നു ഹമാസ് ആക്രമണം.
ശനിയാഴ്ച ഗാസാ സിറ്റിയില്‍ മാധ്യമസ്ഥാപനങ്ങളുടെ ഓഫീസുകള്‍ പ്രവര്‍ത്തിച്ചിരുന്ന ബഹുനിലക്കെട്ടിടം ഇസ്രേലി വ്യോമാക്രമണത്തില്‍ തകര്‍ന്നു. അസോസിയേറ്റഡ് പ്രസ്(എപി), അല്‍-ജസീറ തുടങ്ങിയ മാധ്യമസ്ഥാപനങ്ങളുടെ ഓഫീസും പാര്‍പ്പിടങ്ങളും അടങ്ങുന്ന 12 നില കെട്ടിടമാണ് നിലംപൊത്തിയത്. ആക്രമണത്തിന് ഒരു മണിക്കൂര്‍ മുന്‍പായി ഇസ്രയേല്‍ സൈന്യത്തിന്റെ മുന്നറിയിപ്പ് ലഭിച്ചിരുന്നതിനാല്‍ ജീവനക്കാരെ ഒഴിപ്പിച്ചിരുന്നു.ഇസ്രേലി ആക്രമണത്തില്‍ ഗാസയില്‍ 139 പേരാണു മരിച്ചത്. ഇതില്‍ 39 കുട്ടികളും 22 സ്ത്രീകളും ഉള്‍പ്പെടുന്നു. ഇസ്രയേലില്‍ എട്ടു പേര് കൊല്ലപ്പെട്ടു.