ഒൻപതാംക്ലാസ് വരെയുള്ള എല്ലാം വിദ്യാർത്ഥികൾക്കും ക്ലാസ്സ്‌കയറ്റം നൽകും

സംസ്ഥാനത്ത് ഒന്‍പതാം തരം വരെയുള്ള മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ക്ലാസ് കയറ്റം നല്‍കാന്‍ നിര്‍ദേശിച്ച്‌ സര്‍ക്കാര്‍ ഉത്തരവിറക്കി. സംസ്ഥാനത്തെ ഒന്ന് മുതല്‍ 8 വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ അവകാശ നിയമപ്രകാരവും 9ാം ക്ലാസിലെ വിദ്യാര്‍ഥികള്‍ക്ക് നിലവിലെ അസാധാരണ സാഹചര്യം പരി​ഗണിച്ചും ക്ലാസ് കയറ്റം നല്‍കാനാണ് ഉത്തരവില്‍ പറയുന്നത്.സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളിലെ ക്ലാസ് കയറ്റം, വിടുതല്‍ സര്‍ട്ടിഫിക്കറ്റ്, പ്രവേശനം എന്നിവ സംബന്ധിച്ചാണ് പൊതുവിദ്യാഭ്യാസ വകുപ്പ് നിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരിക്കുന്നത്. വര്‍ക്ക് ഫ്രം ഹോം സൗകര്യം പ്രയോജനപ്പെടുത്തി അധ്യാപകര്‍ മെയ് 25നകം പ്രമോഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കണം എന്നും ഉത്തരവില്‍ നിര്‍ദേശിക്കുന്നു.

2021-22 വര്‍ഷത്തേക്കുള്ള പ്രവേശനം മെയ് 18ന് ആരംഭിക്കണം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ വേണം ഇത്. ലോക്ക്ഡൗണിന് ശേഷം രേഖകള്‍ പരിശോധിച്ച്‌ പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കണം. വിടുതല്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാനുള്ള അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കാം. ഇത് സംബന്ധിച്ചുള്ള നിര്‍ദേശങ്ങള്‍ കെറ്റിലൂടെ ഉടനറിയാം