തിരുവനന്തപുരം: സംസ്ഥാനത്ത് ട്രിപ്പിള്‍ ലോക്ഡൗണും ലോക്ഡൗണും തുടരുന്നതില്‍ ഇന്നോ നാളെയോ തീരുമാനമുണ്ടാകും. വിദഗ്ധസമിതി ഇന്ന് യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തും. നിലവിലെ ലോക്ഡൗണ്‍ രോഗവ്യാപനം നിയന്ത്രിക്കുന്നതില്‍ ഏറെ ഫലപ്രദമായിരുന്നു എന്നാണ് പൊതു വിലയിരുത്തല്‍.
കൊവിഡ് രണ്ടാം തരംഗ വ്യാപനത്തിന്റെ മുകളിലേക്കുള്ള കുതിപ്പ് ഏകദേശം നിശ്ചലാവസ്ഥയിലായിട്ടുണ്ട്. വ്യാപന നിരക്ക് താഴോട്ടിറങ്ങുന്നു എന്ന തരത്തിലുള്ള വിലയിരുത്തലുകളാണ് വരുന്നത്. അതിന്റെ ഗുണഫലങ്ങള്‍ കണ്ടുവരുന്നുണ്ട്. എന്നാല്‍, പൂര്‍ണമായ നിശ്ചലാവസ്ഥയിലേക്ക് എത്തിയിട്ടുമില്ല. സംസ്ഥാനത്ത് മെയ് 8നാണ് ലോക്ഡൗണ്‍ തുടങ്ങിയത്. നാല് ജില്ലകളില്‍ ഇപ്പോള്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ ആണ്.