ക്രിയാത്മക പ്രതിപക്ഷമായി നില നിൽക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മഹാമാരി നേരിടുന്നതിൽ സർക്കാറിന് നിരുപാധിക പിന്തുണ നൽകും. ദുരിതകാലത്ത് തമ്മിലടിക്കുന്നവരെ ജനം പുച്ഛിക്കും. ജനതാൽപര്യത്തിനാണ് പ്രാധാന്യമെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിനെ സന്ദർശിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ സതീശൻ പറഞ്ഞു.കോൺഗ്രസിലെ മുതിർന്ന നേതാക്കളെയും രണ്ടാം തലമുറ നേതാക്കളെയും ഏകോപിപ്പിച്ചു മുന്നോട്ടു പോകും. പാർട്ടിയെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. ചെന്നിത്തല തന്നെ അഭിനന്ദനങ്ങൾ അറിയിച്ചിട്ടുണ്ടെന്നും എല്ലാം പിന്തുണയും വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും സതീശൻ പറഞ്ഞു. കോൺഗ്രസിലെ പുനഃസംഘടനാ നടപടിക്രമം അഖിലേന്ത്യാ കമ്മിറ്റി ആരംഭിച്ചിട്ടുണ്ടെന്നും സതീശൻ കൂട്ടിച്ചേർത്തു.
- ലോകാരോഗ്യസംഘടന അംഗീകരിച്ച വാക്സിൻ പട്ടികയിൽ കൊവാക്സിൻ ഉൾപ്പെടുത്തണം;അനുമതിതേടി ഇന്ത്യ
- ഒളിംപിക്സ്:താരങ്ങൾക്ക് എല്ലാപിന്തുണയും നൽകണമെന്ന് പ്രധാനമന്ത്രി കായികമന്ത്രാലയത്തിന് നിർദ്ദേശം നൽകി