കൊവിഡ് പ്രതിസന്ധിക്കിടെ നാളെ സംസ്ഥാനത്ത് പുതിയ അധ്യയനവര്‍ഷം തുടങ്ങുന്നു. രാവിലെ എട്ടരക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്കൂളില്‍ പ്രവേശനോത്സവത്തിന്‍്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിക്കും. വിക്ടേഴ്സ് ചാനല്‍ വഴി വീണ്ടും ക്ലാസുകള്‍ തുടങ്ങുമ്ബോള്‍ മൊബൈലും ടിവിയും ഇല്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് അവ എത്തിക്കലാണ് സര്‍ക്കാരിന് മുന്നിലെ പ്രധാന വെല്ലുവിളി.ഓണ്‍ലൈന്‍ വഴി മറ്റൊരു അധ്യയനവര്‍ഷം കൂടിയാണ് ഇക്കുറി തുടങ്ങുന്നത്. ചാനല്‍ കണ്ടുള്ള പഠനത്തിനൊപ്പം ഇത്തവണ സ്കൂള്‍ തലത്തില്‍ സംവാദ രൂപത്തിലുള്ള ഓണ്‍ലൈന്‍ ക്ലാസുകളുമുണ്ടാകുമെന്നതാണ് പ്രത്യേകത. കോട്ടണ്‍ ഹില്‍ സ്കൂള്ളില്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുള്ള പ്രവേശനോത്സവം മുഖ്യമന്ത്രി രാവിലെ എട്ടരയ്ക്ക് ഉദ്ഘാടനം ചെയ്യും.
9.30 വരെ പരിപാടികള്‍ വിക്ടേഴ്സ് ചാനല്‍ വഴി ലൈവായി സംപ്രേഷണം ചെയ്യും. മമ്മൂട്ടി, മോഹന്‍ലാല്‍, പ്രിഥ്വിരാജ് മഞ്ജുവാര്യര്‍, സുരാജ് വെഞ്ഞാറമൂട് അടക്കമുള്ളവര്‍ ചാനലിലൂടെ ആശംസകള്‍ അര്‍പ്പിക്കും. 11 മണി മുതല്‍ വിവിധ മേഖലയിലെ പ്രമുഖരുടെ സംവാദം ഉണ്ടാകും.ആദ്യ ദിനം ക്ലാസ് അംഗനവാടി കുട്ടികള്‍ക്ക് മാത്രമാണ്. രണ്ടാം തീയതി മുതല്‍ നാല് വരെ ഒന്ന് മുതല്‍ പത്ത് വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള ട്രയല്‍ ക്ലാസ് ആകും. ആദ്യ ആഴ്ചക്കുള്ളില്‍ ഡിജിറ്റല്‍ സൗകര്യമില്ലാത്ത കുട്ടികള്‍ക്ക് അവ എത്തിക്കാനാണ് ശ്രമം. ജനപ്രതിനിധികളുടേയും തദ്ദേശസ്ഥാപനങ്ങളുടേയും സന്നദ്ദസംഘടനകളുടേയും സഹായത്തോടെയാകും വിദ്യാര്‍ത്ഥികള്‍ക്ക് പഠന സൗകര്യം ഒരുക്കല്‍. ഇത്തവണ എത്രപേര്‍ക്ക് സൗകര്യങ്ങളില്ല എന്നതിന്‍്റെ കണക്ക് ശേഖരിക്കുന്നുണ്ട്. പ്ലസ് ടു ക്ലാസുകള്‍ ജൂണ്‍ 7 ന് തുടങ്ങും. ജൂലൈ ഒന്ന് മുതല്‍ സ്കൂള്‍ തല സംവാദരീതിയിലെ ഓണ്‍ലൈന്‍ ക്ലാസ് തുടങ്ങും.