ലക്ഷദ്വീപ് വിഷയത്തിൽ നിയമസഭയിൽ പ്രമേയം അവതരിപ്പിച്ചു.



ലക്ഷദ്വീപ് ജനതയുടെ തനതായ ജീവിതരീതികളെ ഇല്ലാതാക്കി കാവി അജണ്ടകളും കോർപറേറ്റ് താൽപര്യങ്ങളും അടിച്ചേൽപിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ അവിടെ നടന്നുകൊണ്ടിരിക്കുന്നത് എന്ന് പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

ഒരു ജനതയുടെ ജീവിതത്തെയും സംസ്കാരത്തെയും ഇഞ്ചിഞ്ചായി ഇല്ലാതാക്കുന്ന നടപടികൾക്കാണ് ലക്ഷദ്വീപിൽ അഡ്മിനിസ്ട്രേറ്റർ നേതൃത്വം നൽകുന്നതെന്നും പ്രമേയം പറയുന്നു.

കേരളത്തിന്റെ ഗവർണറായിരുന്ന ആർ.എൽ. ഭാട്യ, മന്ത്രിമാരായിരുന്ന കെ.ആർ. ഗൗരിയമ്മ, ആർ. ബാലകൃഷ്ണപിള്ള, മുൻ മന്ത്രിയും കേരള കോൺഗ്രസ് നേതാവുമായ കെ.ജെ. ചാക്കോ മുൻ ഡെപ്യൂട്ടി സ്പീക്കർമാരായ സി.എ കുര്യൻ കെ.എം ഹംസക്കുഞ്ഞ്, സഭാംഗമായിരുന്ന ബി രാഘവൻ എന്നിവർക്ക് ചരമോപാരം അർപ്പിച്ചുകൊണ്ടാണ് സഭാസമ്മേളനം ആരംഭിച്ചത്.