ജ​സ്റ്റീ​സ് അ​രു​ൺ കു​മാ​ർ മി​ശ്ര ദേ​ശീ​യ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​നായി ഇന്ന് ചുമതല ഏൽക്കും

സു​പ്രീം കോ​ട​തി​യി​ൽ നി​ന്നും വി​ര​മി​ച്ച ജ​സ്റ്റീ​സ് അ​രു​ൺ കു​മാ​ർ മി​ശ്ര ഇ​ന്ന് ദേ​ശീ​യ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​നാ​യി ചു​മ​ത​ല​യേ​ൽ​ക്കും. ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ ജ​സ്റ്റീ​സ് എ​ച്ച്.​എ​ൽ. ദ​ത്തു​വി​ന്‍റെ കാ​ലാ​വ​ധി അ​വ​സാ​നി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പു​തി​യ നി​യ​മ​നം.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ, ​രാ​ജ്യ​സ​ഭാ ഡെ​പ്യൂ​ട്ടി ചെ​യ​ർ​മാ​ൻ ഹ​രി​വ​ന്ദ്, ലോ​ക്സ​ഭാ സ്പീ​ക്ക​ർ ഓം ​ബി​ർ​ള എ​ന്നി​വ​ര​ട​ങ്ങി​യ സ​മി​തി​യാ​ണ് ഈ ​സ്ഥാ​ന​ത്തേ​ക്ക് മി​ശ്ര​യു​ടെ പേ​ര് ശി​പാ​ർ​ശ ചെ​യ്ത​ത്. അ​രു​ണ്‍ മി​ശ്ര​യു​ടെ നി​യ​മ​ന​ത്തി​ൽ വി​യോ​ജി​ച്ച് സ​മി​തി അം​ഗ​വും രാ​ജ്യ​സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വു​മാ​യ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ പ്ര​ധാ​ന​മ​ന്ത്രി​ക്ക് ക​ത്ത് ന​ൽ​കി.

ജ​സ്റ്റീ​സ് അ​രു​ണ്‍ മി​ശ്ര ഉ​ൾ​പ്പ​ടെ മൂ​ന്നു പേ​രു​ടെ പേ​രു​ക​ളാ​ണ് ദേ​ശീ​യ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ സ്ഥാ​ന​ത്തേ​ക്ക് ഉ​യ​ർ​ന്ന​ത്. ജ​മ്മു കാ​ഷ്മീ​ർ ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സാ​യി​രു​ന്ന മ​ഹേ​ഷ് മി​ത്ത​ൽ കു​മാ​ർ, ഇ​ന്‍റ​ലി​ജ​ൻ​സ് ബ്യൂ​റോ മു​ൻ ഡ​യ​റ​ക്ട​ർ രാ​ജീ​വ് ജ​യി​ൻ എ​ന്നി​വ​രെ ക​മ്മീ​ഷ​ൻ അം​ഗ​ങ്ങ​ളാ​യി നി​യ​മി​ക്കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു.