കോവിഡിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലം കാണുന്നു

ന്യൂഡല്‍ഹി: കോവിഡിനെതിരായ രാജ്യത്തിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലം കാണുന്നു. ഇതിന്റെ ഭാഗമായി രോഗമുക്തി നിരക്കില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ തുടര്‍ച്ചയായ കുറവും രേഖപ്പെടുത്തുണ്ട്.

തുടര്‍ച്ചയായ 24-ാം ദിവസവും രോഗികളേക്കാള്‍ കൂടുതലാണ് രോഗമുക്തരുടെ എണ്ണം. ഇതോടെ രോഗമുക്തി നിരക്കില്‍ വലിയ വര്‍ധനവാണ് തുടര്‍ച്ചയായി രേഖപ്പെടുത്തിയത്. നിലവില്‍ 93.67 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ 5.62 ശതമാനത്തിന്റെ കുറവ് തുടരുകയാണ്. തുടര്‍ച്ചയായ 13-ാം ദിവസവും ടിപിആര്‍ 10 ശതമാനത്തില്‍ താഴെയാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 20,36,311 സാമ്ബിളുകള്‍ പരിശോധിച്ചു. ഇതുവരെ 36,47,46,522 സാമ്ബിളുകളാണ് ആകെ പരിശോധിച്ചതെന്ന് ഐസിഎംആര്‍ അറിയിച്ചു. അതേസമയം, രാജ്യത്ത് കോവിഡ് വാക്‌സിനേഷനും മികച്ച രീതിയില്‍ പുരോഗമിക്കുകയാണ്. ഇതുവരെ 23,13,22,417 പേരാണ് വാക്‌സിന്‍ സ്വീകരിച്ചത്.