ഇന്ധനവിലയില്‍ ഇന്നും വര്‍ധന,ജൂണില്‍ മാത്രം 5 തവണ വിലവർധന

തിരുവനന്തപുരം: ഇന്ധനവിലയില്‍ ഇന്നും വര്‍ധന. ഒരു ലിറ്റര്‍ പെട്രോളിന് 25 പൈസയും ഡീസലിന് 27 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഈ ജൂണില്‍ മാത്രം ഇതുവരെ 5 തവണ ഇന്ധന വില കൂട്ടി.

37 ദിവസത്തിനകം 22 തവണയാണ് വില വര്‍ധിപ്പിച്ചത്. തിരുവനന്തപുരത്ത് പെട്രോളിന് 97.60 രൂപയും ഡീസലിന് 92.95 പൈസയുമാണ് ഇന്നത്തെ വില.

പാലക്കാട് പെട്രോള്‍ വില 96.86 ഉം ഡീസല്‍ വില 92.26 ഉം ആണ് . കേരളത്തില്‍ ഏറ്റവും കുറവ് വില എറണാകുളത്താണ്. പെട്രോളിന് 95.72 ഡീസല്‍ 91.19 എന്നിങ്ങനെയാണ് വില