?സ്നാന തൊട്ടിയിൽ വിശുകുരിശിന്റെ അടയാളത്താൽ ഞങ്ങളുടെ പേരെഴുതി അഭിഷേകം ചെയ്ത വൈദികന്,
? ഈ ജീവിത കാലയളവിൽ ഞങ്ങൾക്കായി ദൈവത്തിനു അർപ്പിക്കപ്പെട്ട ദിവ്യബലികളിലൂടെ ഞങ്ങൾ ഇന്നേവരെ കാണാനിടയായ എല്ലാ വൈദികർക്കും,
?നല്ല കുമ്പസാരം നടത്താൻ ഞങ്ങളെ പഠിപ്പിച്ച വൈദികന്,
?ആദ്യ കുമ്പസാരം മുതൽ ഇന്നേവരെ ക്ഷമയോടെ (കാലുകഴുകിയവന്റെ അലിവോടെ) ഞങ്ങളെ കേട്ട്, പാപമോചനത്തിന്റെ ഉറപ്പ് തന്ന എല്ലാ വൈദികർക്കും,
?ആദ്യമായി ഞങ്ങളുടെ നാവിൽ വിശുദ്ധ കുർബാന നൽകിയ വൈദികന്,
?തൈലം പൂശി സ്ഥൈര്യലേപനപ്പെടുത്തിയ ഞങ്ങളുടെ വൈദിക ശ്രേഷ്ഠന്,
?ഞങ്ങളുടെ കുടുബത്തിന്റെ നിയോഗങ്ങൾക്കായി കർത്താവിന്റെ ബലിപീഠത്തിൽ കുരിശ് വരച്ച എല്ലാ വൈദികർക്കും,
? ഞങ്ങളുടെ രക്തം കലർന്ന സഹോദര വൈദികർക്ക്,
?നല്ല മാതൃകയും കനത്ത ശിക്ഷണവുമായി ഞങ്ങളുടെ ഇടവകയിൽ വന്നുപോയ എല്ലാ വൈദികർക്കും,
?ദാരിദ്രത്തിലും ഞെരുക്കങ്ങളിലും ആശ്വാസമോതി, സാമ്പത്തികമായി ഞങ്ങളെ സഹായിച്ച എല്ലാ വൈദികർക്കും,
? ഞങ്ങൾക്ക് ചേർന്ന തുണയെ ഞങ്ങളോട് ചേർക്കാൻ ദൈവസാന്നിദ്ധ്യത്തിൽ ഞങ്ങളെ കൂട്ടിയോജിപ്പിച്ച് ആശിർവദിച്ച വൈദികന്,
?നല്ല സുഹൃത്തുക്കളായി കൂടെ നിൽക്കുന്ന എല്ലാ വൈദികർക്കും,
?ദൈവം ഞങ്ങൾക്കു തന്ന പുതിയ തലമുറയെ തിരുസ്സഭയോടു ചേർത്ത വൈദികർക്കും,
?
പ്രാർത്ഥനാ സഹായം പരസ്പരം ആവശ്യപ്പെട്ട എല്ലാ വൈദികർക്കും,
?ദൈവവചനത്തിന്റെ തീ കോരിയിട്ട് ഞങ്ങളെ ധ്യാനിപ്പിച്ച എല്ലാ വൈദികർക്കും,
?ഇനിയുള്ള നാളുകളിൽ കണ്ടുമുട്ടാനിടയുള്ള സകല വൈദികർക്കും വേണ്ടിയും,
⛪പ്രതേകിച്ചു ഞങ്ങളുടെ ഇടവകയിൽ സേവനം അനുഷ്ഠിക്കുന്ന ഞങളുടെ Benson Ben അച്ഛനും സിസ്റ്റേഴ്സ് നും വേണ്ടിയും….
⛪ഞങളുടെ ഇടവകയിൽ നിന്നും വൈദീകർ ആയി സമർപ്പിത ജീവിതം നയിക്കുന്നവർക്ക് വേണ്ടിയും,
- പണം സ്വര്ഗ്ഗത്തിലാണ് സൂക്ഷിക്കേണ്ടത്
- കുടുംബാനുഗ്രഹത്തിന് 10 കല്പനകള്