പെട്രോളും ഡീസലും ജിഎസ്ടി പരിധിയിൽ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട ഹര്‍ജിയില്‍ ആറാഴ്ചക്കകം തീരുമാനമെടുക്കണന്ന് കേന്ദ്ര സര്‍ക്കാരിനോട് ഹൈക്കോടതി

കൊച്ചി: പെട്രോളും ഡീസലും ജിഎസ്ടി നികുതി ഘടനയില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹൈക്കോടതിയില്‍ ഹര്‍ജിയില്‍ ആറാഴ്ചക്കകം തീരുമാനമെടുക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് കേരള ഹൈക്കോടതി നിര്‍ദേശിച്ചു. ഇക്കാര്യമാവശ്യപ്പെട്ട് ജിഎസ്ടി കൗണ്‍സിലിന് ഹര്‍ജിക്കാരന്‍ നല്‍കിയ നിവേദനം കേന്ദ്ര സര്‍ക്കാരിന് കൈമാറാനും കോടതി നിര്‍ദേശം നല്‍കി. നിവേദനം നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നാണ് ഹര്‍ജിക്കാരന്‍റെ വാദം.

മുന്‍ കാലടി സ‍ര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം സി ദിലീപ് കുമാറാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ജിഎസ്ടി കൗണ്‍സിലിന്‍റെ പക്കലുളള നിവേദനം ഉടന്‍ കേന്ദ്രസര്‍ക്കാരിന് കൈമാറണം. ഇക്കാര്യത്തില്‍ തീരുമാനമാകുംവരെ പെട്രോളിനും ഡീസലിനും സംസ്ഥാന സര്‍ക്കാര്‍ നികുതി പിരിയ്ക്കുന്നത് നി‍ര്‍ത്തിവയ്ക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം വരും വരെ നികുതി ഈടാക്കുന്നത് സംസ്ഥാന സര്‍ക്കാര്‍ നിര്‍ത്തിവയ്ക്കണമെന്ന ഹര്‍ജിക്കാരന്റെ അപേക്ഷയില്‍ തീരുമാനം എടുക്കാന്‍ സംസ്ഥാന ചീഫ് സെക്രട്ടറിയോട് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടു