തിരുവനന്തപുരം: ഐഎസ്‌ആര്‍ഒ ചാരക്കേസ് ഗൂഢാലോചന. ഗൂഢാലോചന കേസില്‍ തിരുവനന്തപുരം ചീഫ് മജിസ്‌ട്രേറ്റ് കോടതിയില്‍ സി.ബി.ഐ. എഫ്.ഐ.ആര്‍. സമര്‍പ്പിച്ചു.സിബി മാത്യൂസും ആര്‍.ബി. ശ്രീകുമാറും കെ.കെ.ജോഷ്വയും അടക്കമുള്ളവര്‍ പ്രതികളാണ് . കേരള പോലീസ്, ഐബി ഉദ്യോഗസ്ഥരടക്കം 18 പേരെയാണ് കേസില്‍ പ്രതി ചേര്‍ത്തിട്ടുള്ളത്.
ചാരക്കേസില്‍ നമ്ബി നാരായണനെ അടക്കം പ്രതിയാക്കിയതിന്റെ ഗൂഢാലോചന സംബന്ധിച്ച് സി.ബി.ഐ.അന്വേഷണത്തിനായി സുപ്രീം കോടതിയാണ് നിര്‍ദേശം നല്‍കിയത്.ഇതിന്റെ അടിസ്ഥാനത്തില്‍ സി.ബി.ഐ. മേയ് മാസത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. നമ്ബി നാരായണന്‍ അടക്കമുള്ളവരെ കേസില്‍ ഉള്‍പ്പെടുത്തി എന്നാരോപിക്കപ്പെടുന്നവരുടെ കൃത്യമായ പട്ടിക തയാറാക്കിയാണ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.