കുമ്പസാരകൂടിന്‍റെ കാവല്‍ക്കാര്‍…

കത്തോലിക്കാ സഭയുടെ പരിപാവനമായ കുമ്പസാരമെന്ന കൂദാശയെയും കുമ്പസാര രഹസ്യത്തെയും കുമ്പസാരക്കാരനെയും അടിസ്ഥാനമില്ലാത്ത ദുരാരോപണങ്ങളുടെ പേരില്‍ പുകമറയില്‍ നിര്‍ത്തുവാന്‍ സംഘടിതമായി ശ്രമിക്കുന്ന സാഹചര്യത്തില്‍ കുമ്പസാരരഹസ്യം കാത്തുസൂക്ഷിക്കുന്നതിനായി സ്വന്തം ജീവന്‍ നല്‍കിയ ചില പുരോഹിതരെ പരിചയപ്പെടാം. കുമ്പസാരരഹസ്യത്തിനുവേണ്‍ി അരുംകൊല ചെയ്യപ്പെട്ടവര്‍.
വി. ജോണ്‍ നെപുംസ്യാന്‍
കുമ്പസാര രഹസ്യം സൂക്ഷിക്കാന്‍വേണ്‍ി ജീവന്‍ ബലി കഴിച്ച മഹാവിശുദ്ധനാണ് വി. ജോണ്‍ നെപുംസ്യാന്‍. ഏഡി 1330 ല്‍ ബൊംഹീമിയയിലെ നെഫോമക്കിലായിരുന്നു ജനനം. വൈദികനായ ജോണിന്‍റെ പ്രസംഗങ്ങള്‍ വളരെ പ്രശസ്തമായിരുന്നു. വിശുദ്ധന്‍റെ ജീവിതവിശുദ്ധിയും പാണ്ഡിത്യവും മനസ്സിലാക്കിയ രാജ്ഞി അദ്ദേഹത്തെ തന്‍റെ കുമ്പസാരക്കാരനായി തിരഞ്ഞെടുത്തു. ഒരു ചക്രവര്‍ത്തി എന്ന ഉന്നതസ്ഥാനത്തിന് തെല്ലും അനുയോജ്യമല്ലാത്തവിധം ദുഷ്ടനും തന്നിഷ്ടക്കാരനുമായിരുന്നു രാജ്ഞിയുടെ ഭര്‍ത്താവായ വെന്‍സ്ലാവോസ് ചക്രവര്‍ത്തി.
രാജ്ഞിയുടെ ഹൃദയത്തിന്‍റെ യഥാര്‍ത്ഥ അവസ്ഥ അറിയണമെന്ന് ശാഠ്യം പിടിച്ച ചക്രവര്‍ത്തി രാജ്ഞിയുടെ കുമ്പസാരരഹസ്യങ്ങള്‍ വെളിപ്പെടുത്താന്‍ വിശുദ്ധനോടാവശ്യപ്പെട്ടു. എന്നാല്‍ വിശുദ്ധന്‍ ചക്രവര്‍ത്തിയുടെ ആവശ്യം നിരസിച്ചു. പിന്നീടങ്ങോട്ട് നിരവധിയായ ദുരാരോപണങ്ങളും പീഡനങ്ങളുമാണ് അദ്ദേഹത്തെ കാത്തിരുന്നത്. എത്രയേറെ ഒറ്റപ്പെടുത്തിയാലും വേദന അനുഭവിക്കേണ്‍ിവന്നാലും ഒരു കത്തോലിക്കാപുരോഹിതന്‍ കുമ്പസാരരഹസ്യം പുറത്തുപറയില്ല എന്ന് അദ്ദേഹം തറപ്പിച്ചു പറഞ്ഞു. കോപാകുലനായ ചക്രവര്‍ത്തി വിശുദ്ധനെ ഇരുട്ടിന്‍റെ മറവില്‍ പുഴയിലെറിഞ്ഞു കൊല്ലുവാന്‍ ഉത്തരവിട്ടു.
1383 മെയ് 16-ാം തീയതി രാത്രിയില്‍ പടയാളികള്‍ അദ്ദേഹത്തിന്‍റെ കൈകാലുകള്‍ ബന്ധിച്ച് മോള്‍ഡാവൂ നദികരയിലെത്തിച്ചു. ജീവന്‍ രക്ഷിക്കാന്‍ ഒരിക്കല്‍ക്കൂടി അവസരം കൊടുത്തു. പക്ഷേ, പൗരോഹിത്യ പ്രതിജ്ഞ തന്‍റെ ജീവനെക്കാള്‍ വിലയുള്ളതാണെന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി. അവര്‍ അദ്ദേഹത്തെ നദിയിലേക്ക് എറിഞ്ഞു. വിശുദ്ധന്‍റെ മരണം ആരുമറിയരുതെന്നായിരുന്നു ചക്രവര്‍ത്തിയുടെ ആഗ്രഹം. പക്ഷേ, ദൈവതിരുമനസ് മറിച്ചായിരുന്നു. നദിയില്‍ കൂടിയൊഴുക്കിയ വിശുദ്ധന്‍റെ ശരീരത്തിനു ചുറ്റും ജലനിരപ്പില്‍ വലിയൊരു പ്രകാശം പ്രത്യക്ഷപ്പെട്ടു. അതുകണ്‍ നഗരവാസികള്‍ ഓടിക്കൂടി അവര്‍ വിശുദ്ധന്‍റെ മൃതദേഹം ബഹുമാനപൂര്‍വ്വം സംസ്കരിച്ചു. മരിച്ച് മുന്നൂറു വര്‍ഷങ്ങള്‍ക്കുശേഷം വിശുദ്ധന്‍റെ മൃതശരീരം പരിശോധിച്ചപ്പോള്‍ അദ്ദേഹത്തിന്‍റെ നാവ് സജീവനായ ഒരു മനുഷ്യന്‍റേതെന്നപോലെ കാണപ്പെട്ടു.
വി. മാത്തെയോ കൊറേയ
മെക്സിക്കോയിലെ സകട്ടെക്കയില്‍ 1866 ലായിരുന്നു ജനനം. നൈറ്റ്സ് ഓഫ് കൊളംബസിലെ അംഗമായിരുന്ന ഇദ്ദേഹം 1893 ല്‍ വൈദികനായി. യുലോജിയോ ഓര്‍ട്ടിസയുടെ നേതൃത്വത്തിലുള്ള മെക്സിക്കന്‍ സൈന്യം 1927 ല്‍ ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തു. ജയിലില്‍ ആയിരിക്കേ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട കുറച്ചുപേരുടെ കുമ്പസാരം കേള്‍ക്കുവാനായി ജനറല്‍ വിശുദ്ധനോട് ആവശ്യപ്പെട്ടു. അദ്ദേഹം തടവുകാരെ കുമ്പസാരിപ്പിക്കുകയും നല്ല മരണത്തിനായി ഒരുക്കുകയും ചെയ്തു. കുമ്പസാരത്തിനുശേഷം തന്നോടു പറഞ്ഞ രഹസ്യങ്ങള്‍ വെളിപ്പെടുത്തണമെന്ന് തലയ്ക്കു നേരെ തോക്കു ചൂണ്‍ി ജനറല്‍ ആവശ്യപ്പെട്ടു. എന്നാല്‍ തന്‍റെ ജീവന്‍ നഷ്ടപ്പെട്ടാലും കുമ്പസാര രഹസ്യം വെളിപ്പെടുത്തില്ലെന്ന് കൊറേയ തറപ്പിച്ചു പറഞ്ഞു. അവര്‍ അദ്ദേഹത്തെ വെടിവെച്ചു കൊലപ്പെടുത്തി. 2000 മെയ് 21 ന് വി. ജോണ്‍ പോള്‍ രണ്‍ാമന്‍ അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു.
ഫാ. ഫെലിപ്പ് സീസര്‍
സ്പെയിനിലെ ആഭ്യന്തര യുദ്ധകാലത്ത് കുമ്പസാര രഹസ്യം കാത്തുസൂക്ഷിക്കുന്നതിനുവേണ്‍ി രക്തസാക്ഷിത്വം വരിച്ച ആളാണ് ഫാ. ഫെലിപ്പ് സീസര്‍. ഇദ്ദേഹം ഒരു വലെസിയന്‍ വൈദികനായിരുന്നു. സ്പെയിനിലെ ആഭ്യന്തരയുദ്ധകാലത്ത് ഏറ്റവുമധികം വേട്ടയാടപ്പെട്ടവര്‍ കത്തോലിക്കരായിരുന്നു. കത്തോലിക്കരെയും കത്തോലിക്കാ പുരോഹിതരെയും തിരഞ്ഞുപിടിച്ച് ജയിലിലാക്കിക്കൊണ്‍ിരുന്നു. പലരെയും അതികഠിനമായ പീഡകള്‍ക്ക് വിധേയരാക്കി.
1936 – ല്‍ ഫാ. ഫെലിപ്പ് അറസ്റ്റ് ചെയ്യപ്പെട്ടു. ജയിലില്‍വെച്ച് ഫ്രാന്‍സുകാരനായ ഒരു സന്ന്യാസിയുടെ കുമ്പസാരം കേള്‍ക്കുവാന്‍ ആവശ്യപ്പെട്ടു. കുമ്പസാരം കഴിഞ്ഞ ഉടനെ സന്യാസിയെ വധിച്ചു. അതിനുശേഷം കുമ്പസാരരഹസ്യം വെളിപ്പെടുത്തുവാന്‍ ഫാ. ഫെലിപ്പിനോട് ആവശ്യപ്പെട്ടു. എന്നാല്‍ അദ്ദേഹം അതിനു തയ്യാറായില്ല. കുമ്പസാര രഹസ്യം വെളിപ്പെടുത്തുന്നതിനായി ക്രൂരമായ പീഡനങ്ങള്‍ക്ക് അദ്ദേഹത്തെ വിധേയനാക്കി. തന്‍റെ തീരുമാനത്തില്‍ അചഞ്ചലനായിരുന്ന ഫാ. ഫെലിപ്പിനെ അവര്‍ 1930 സെപ്റ്റംബര്‍ 8 ന് കൊലപ്പെടുത്തി.
“നിങ്ങള്‍ എന്തു വേണമെങ്കിലും ചെയ്തോളൂ. ഞാന്‍ കുമ്പസാരം വെളിപ്പെടുത്തുന്നതിലും നല്ലത് മരണമാണ്.” വധിക്കപ്പെടുന്നതിന് തൊട്ടുമുമ്പുള്ള ഫാ. ഫെലിപ്പ് സീസറിന്‍റെ വാക്കുകളായിരുന്നു ഇവ.
ഫാ. ഫെര്‍ണാണ്‍ോ ഒല്‍മെഡോ റെഗുവേറ
കുമ്പസാര രഹസ്യം വെളിപ്പെടുത്തുന്നതിനേക്കാള്‍ നല്ലത് മരണമാണ് എന്ന് തീരുമാനിച്ച മറ്റൊരു വൈദികനാണ് ഫാ. ഫെര്‍ണാണ്‍ോ. ഇദ്ദേഹവും സ്പാനിഷ് ആഭ്യന്തരയുദ്ധത്തിന്‍റെ മറ്റൊരു ഇരയാണ്. 1873 ജനുവരി 10-ാം തീയതി സാന്‍റിയാഗോ ഡി കബോസ്റ്റലയില്‍ ജനിച്ച ഇദ്ദേഹം 1904 ല്‍ വൈദികനായി അഭിഷിക്തനായി.
സ്പാനിഷ് ആഭ്യന്തരയുദ്ധ സമയത്ത് അറസ്റ്റിലായ ഫാ. ഫെര്‍ണാണ്‍ോയെ താന്‍ കുമ്പസാരിപ്പിച്ചവരുടെ രഹസ്യങ്ങള്‍ പുറത്തുപറയുവാന്‍ അധികാരികള്‍ നിര്‍ബന്ധിച്ചു. അതിനു വഴങ്ങാതിരുന്ന അദ്ദേഹത്തെ അതിക്രൂരമായ പീഡനങ്ങള്‍ക്ക് വിധേയമാക്കി. ഏറെ പീഡനങ്ങള്‍ക്കും മര്‍ദ്ദനങ്ങള്‍ക്കുമൊടുവില്‍ കുമ്പസാരരഹസ്യം വെളിപ്പെടുത്തില്ലായെന്നു കണ്‍തോടെ അദ്ദേഹത്തെ 1936-ല്‍ കൊലപ്പെടുത്തി.

Leave a Reply