സഭയും ക്രിസ്തുവും ഒന്നല്ല രണ്ടാണ്…

തിരുസഭയും ക്രിസ്തുവും ഒന്നല്ല രണ്ടാണ്. ഈശോയില്‍ വിശ്വസിക്കാന്‍, ഈശോയില്‍ ജീവിക്കുവാന്‍ തിരുസഭയില്‍ വിശ്വസിക്കുകയോ ചേര്‍ന്നു നില്ക്കുകയോ വേണ്‍. ക്രിസ്തുവും സഭയും ഒരിക്കലും ചേര്‍ന്നു പോകാത്ത രണ്‍ു ധ്രുവങ്ങളിലുള്ള യാഥാര്‍ത്ഥ്യമാണ് എന്നൊക്കെയുള്ള ചിന്തകള്‍ വിശ്വാസികളില്‍ ആഴപ്പെടുത്തുവാന്‍ സംഘടിതമായ ശ്രമം നടന്നുകൊണ്‍ിരിക്കുകയാണ്. എല്ലാവിധ നവീനമാധ്യമങ്ങളെയും കൂട്ടുപിടിച്ച് നടത്തുന്ന ഈ സംഘടിതസഭാവിരുദ്ധ പ്രചാരണങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ആര് എന്ന് വ്യക്തമല്ലെങ്കിലും ഒരു കാര്യം ഉറപ്പാണ്. ഇക്കൂട്ടരുടെ ലക്ഷ്യം സഭയുടെയും സഭാമക്കളുടെയും വിശുദ്ധിയോ നന്മയോ അല്ല. മറിച്ച് സഭയെയും സഭാവിശ്വാസികളെയും സമൂഹമദ്ധ്യത്തില്‍ അവഹേളിക്കുക എന്നതാണ്. അതുവഴി സഭാവിശ്വാസികള്‍ തങ്ങളുടെ വിശ്വാസം ഏറ്റു പറയുന്നതില്‍ ലജ്ജിക്കുകയും സഭയുടെ ശബ്ദം ഇല്ലാതാക്കുകയും ചെയ്യുക എന്നതാണ്.

സഭയും ക്രിസ്തുവും  രണ്ടല്ലേ?
വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ പടച്ചുവിട്ട ഈ ചോദ്യത്തിന് ഉത്തരം അപ്പ: പ്രവ 8:9 അദ്ധ്യായങ്ങള്‍ നമുക്കു നല്കും. 8-ാം അദ്ധ്യായം ആരംഭിക്കുന്നത് ഇപ്രകാരമാണ്. “സാവൂള്‍ സഭയെ പീഡിപ്പിക്കുന്നു…… സാവൂള്‍ സഭയെ നശിപ്പിക്കുവാന്‍ ശ്രമിച്ചുകൊണ്‍ിരുന്നു. അവന്‍ വീടുവീടാന്തരം കയറിയിറങ്ങി സ്ത്രീ പുരുഷന്മാരെ വലിച്ചിഴച്ചുകൊണ്‍ു വന്ന് തടവിലാക്കി.”(അപ്പ. പ്ര 8:3) അങ്ങനെ ക്രൈസ്തവസഭയെ എത്ര മൃഗീയമായി തകര്‍ക്കാമോ അതിനുള്ള മാര്‍ഗ്ഗങ്ങളെല്ലാം സാവൂള്‍ ചെയ്തുകൊണ്‍ിരുന്നു.
അപ്പ. പ്രവ. 9-ാം അദ്ധ്യായത്തിലെത്തുമ്പോള്‍ സാവൂളിനു മാനസാന്തരം സംഭവിക്കുന്നു. ക്രൈസ്തവരെ കാരാഗൃഹത്തിലാക്കാനുള്ള അനുവാദം വാങ്ങുവാനുള്ള യാത്രയ്ക്കിടയില്‍ ദമാസ്കസില്‍ എത്തിയപ്പോള്‍ ഇടിമിന്നലേറ്റ് നിലം പതിച്ച സാവൂളിനോട് ഈശോ ചോദിച്ച ചോദ്യം ഇതായിരുന്നു, “സാവൂള്‍ സാവൂള്‍ നീ എന്തിനെന്നെ പീഡിപ്പിക്കുന്നു?” (അപ്പ.പ്ര 9:4)
സാവൂള്‍ എന്ന വ്യക്തി യഥാര്‍ത്ഥത്തില്‍ ഒരിക്കല്‍പോലും ക്രിസ്തുവിനെ കണ്‍ിട്ടില്ല. അവന്‍ നടത്തിയ പ്രസംഗങ്ങളും പറഞ്ഞ ഉപകളുമൊന്നും കേട്ടിട്ടുമില്ല. ക്രിസ്തു ചെയ്ത ഒരത്ഭുതത്തിനും അവന്‍ സാക്ഷിയായിരുന്നുമില്ല. ക്രിസ്തുവോ ക്രിസ്തു ചെയ്ത അടയാളങ്ങളോ ഒന്നും സാവൂളിന് പ്രസക്തമായിരുന്നില്ല. പക്ഷേ, യഹൂദവംശത്തില്‍ നിന്നും ആ വിശ്വാസത്തെ തള്ളിപ്പറഞ്ഞു പോകുന്നവരെ സാവൂള്‍ വെറുത്തു. അവരെ നശിപ്പിക്കാന്‍ സാവൂള്‍ ആവുന്നത്ര ശ്രമിച്ചു. അവരെ മാത്രം.
ഈശോയുടെ ഗാഗുല്‍ത്തായിലേയ്ക്കുള്ള യാത്രയില്‍ സാവൂള്‍ ഉണ്‍ായിരുന്നില്ല. അവന്‍ ഈശോയെ കൂക്കിവിളിച്ചില്ല, ചമ്മട്ടി അടിച്ചില്ല, പരിഹസിച്ചില്ല, കല്ലെറിഞ്ഞിട്ടില്ല… എന്നിട്ടും ഈശോ സാവൂളിനോടു ചോദിച്ച ചോദ്യം “സാവൂള്‍ സാവൂള്‍ നീ എന്തിന് എന്നെ പീഡിപ്പിക്കുന്നു.” ഒരു കാര്യം വ്യക്തമാണ് സാവൂള്‍ സഭയെയും വിശ്വാസത്തെയും പീഡിപ്പിച്ചപ്പോള്‍ യഥാര്‍ത്ഥത്തില്‍ മുറിവേല്പ്പിക്കപ്പെട്ടതും പീഡിപ്പിക്കപ്പെട്ടതും ക്രിസ്തുവാണ്. വിശുദ്ധ ഗ്രന്ഥം ഇത്ര വ്യക്തമായി സഭ എന്നത് ക്രിസ്തു ആണെന്ന് പഠിപ്പിച്ചിട്ടും സഭയും ക്രിസ്തുവും രണ്‍ാണ് എന്ന സന്ദേശം വ്യാപിപ്പിക്കുന്നവരുടെ ഉദ്ദേശ്യശുദ്ധി എന്തായിരിക്കും. ഇത്തരത്തിലുള്ള ഒരു ചിന്ത മനുഷ്യനുള്ളില്‍ ആലേഖനം ചെയ്യപ്പെട്ടാല്‍ അവന്‍ സഭയില്‍ നിന്നുമകലും. സഭയില്‍നിന്നുള്ള അകല്‍ച്ച കൂദാശയില്‍നിന്നുള്ള അകല്‍ച്ചയാണ്. ഈ അകല്‍ച്ച അവനിലെ നന്മയുടെ കൃപാവരത്തെ ഇല്ലാതാക്കും. അതോടെ സഭ എന്നത് ഒരു സ്ട്രക്ച്ചര്‍ മാത്രമായി മാറും അവന്. അവനാവുംവിധം സഭയെ ആക്രമിച്ചുകൊണ്‍േയിരിക്കും. കാരണം നന്മ കാണാനുള്ള അവന്‍റെ മനസ്സിലെ ദൈവീകതയുടെ ഉറവ എന്നേ വറ്റിയിരിക്കുന്നു. സാവൂളിനോട് ഈശോ പറഞ്ഞ വാക്കുകള്‍ മറക്കാതിരിക്കാം. “സാവൂള്‍ സാവൂള്‍ നീ എന്നെ പീഡിപ്പിക്കുന്നത് എന്തുകൊണ്‍്? ഇരുമ്പാണിമേല്‍ തൊഴിക്കുന്നത് നിനക്ക് അപകടമാണ്.”

Leave a Reply