വിശുദ്ധ ബൈബിള്‍ ചലച്ചിത്രങ്ങളിലൂടെ-ദി റോബ് (THE ROBE)
1953 ല്‍ പുറത്തിറങ്ങിയ അമേരിക്കന്‍ Biblical Epic ന്‍റെ ചലച്ചിത്രമാണ് ‘ദി റോബ്’. ലോകസിനിമാ ചരിത്രത്തിലെ ആദ്യത്തെ സിനിമാസ്കോപ്പ് ചലച്ചിത്രം കൂടിയാണ് 20th Century pox നിര്‍മ്മിച്ച ‘ദി റോബ്’ ഈശോയെ ക്രൂശിക്കാന്‍ നിയോഗിക്കപ്പെട്ട റോമന്‍ പടത്തലവനായ മാഴ്സിലസ്സിലൂടെ ചലച്ചിത്രത്തിന്‍റെ യഥാര്‍ത്ഥ പശ്ചാത്തലം മുന്നോട്ടു നീങ്ങുന്നു. Loyd C. Douglas രചിച്ച നോവലിനെ അടിസ്ഥാനമാക്കി നിര്‍മ്മിച്ച ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് Henry Coster ആണ്. 135 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് Richard Burton, Jean Simmons, Victor Mature, Michael Rennie തുടങ്ങിയ വിഖ്യാതതാരങ്ങളാണ്. മികച്ച ജനപ്രീതിയും സാമ്പത്തിക വിജയവും നേടിയ ചിത്രം രണ്ട് ഓസ്കാര്‍ അവാര്‍ഡുകളും കരസ്ഥമാക്കി.
യേശുക്രിസ്തുവിനെ ക്രൂശിലേറ്റാന്‍ നിയോഗിക്കപ്പെട്ട മാഴ്സിലസ്സിലൂടെയാണ് ചിത്രം മുന്നോട്ടുനീങ്ങുന്നത്. ഈശോയുടെ പീഡാസഹനയാത്രയില്‍ പടയാളികള്‍ ധരിപ്പിച്ച മേലങ്കി ലഭിക്കുന്ന മാഴ്സിലസ്സില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നു. നീചനായിരുന്ന മാഴ്സിലസിന്‍ നിരപരാധിയെ ക്രൂശിലേറ്റിയെന്ന കുറ്റബോധവും പശ്ചാത്താപവും നിറയുന്നു. തുടര്‍ന്നുണ്ടാകുന്ന സംഭവബഹുലമായ സന്ദര്‍ഭങ്ങളിലൂടെ മാഴ്സിലസ്സ് ക്രിസ്തീയവിശ്വാസത്തിലേക്കും മാനസാന്തരത്തിലേക്കും കടന്നുവരുന്നു. മാഴ്സിലസ്സും, ഈശോയുടെ മേലങ്കിയും പ്രധാന കഥാതന്തുക്കളായി നിലകൊള്ളുമ്പോഴും, ഈശോയുടെ പരസ്യജീവിതവും പീഡാനുഭവും കുരിശുമരണവും, ഈശോയുടെ മരണശേഷം റോമില്‍ നടന്ന മതപീഢനവും, അപ്പസ്തോലന്മാര്‍ ഉള്‍പ്പെട്ട ആദിമ ക്രൈസ്തവസമൂഹവുമൊക്കെ യഥാസന്ദര്‍ഭങ്ങളിലൂടെ കടന്നുവരുന്നു.
പ്രധാന താരങ്ങളുടെ നടനവൈഭവവും, ചിത്രത്തിന്‍റെ മികച്ച സിനിമറ്റോഗ്രഫിയും, സംഗീതവും, ഈടുറ്റ തിരക്കഥയും, അവതരണശൈലിയും എടുത്തുപറയേണ്ടതാണ്. സാമ്പത്തികമായി വന്‍വിജയം നേടിയ ചിത്രത്തിന് 1954 ല്‍ ‘ദിമിത്രിയുസ് & ഗ്ലാഡിയേറ്റഴ്സ്’  എന്ന പേരില്‍ രണ്ടാം ഭാഗവും പുറത്തിറങ്ങി. ഈശോയുടെ അന്ത്യനിമിഷങ്ങള്‍ പ്രതിപാദിക്കുന്ന ബിബ്ലിക്കന്‍ സിനിമകളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഈ ചിത്രം നാമേവരും കണ്ടിരിക്കേണ്ട ക്ലാസിക്കല്‍ ചലച്ചിത്രങ്ങളില്‍ ഒന്നാണ്.

Leave a Reply