ഇന്ത്യയുടെ തെറ്റായ ഭൂപടം ട്വിറ്റര്‍ ഔദ്യോഗിക പേജില്‍ നിന്ന് നീക്കി

ന്യൂഡല്‍ഹി ഇന്ത്യയുടെ തെറ്റായ ഭൂപടം ഔദ്യോഗിക പേജില്‍ നിന്ന് ട്വിറ്റര്‍ നീക്കി. തെറ്റായ ഭൂപടം വിവാദമായതിന് പിന്നാലെയാണ് ട്വിറ്ററിന്‍റെ നടപടി. ജമ്മുകാശ്മീരും ലഡാക്കും ഇല്ലാത്ത ഭൂപടമാണ് ട്വിറ്റര്‍ പേജില്‍ ഉള്‍പ്പെടുത്തിയിരുന്ന്. ഇന്ത്യ ഭൂപടത്തില്‍ ഉള്‍പ്പെടുത്താത്തത് എന്തുകൊണ്ട് എന്നതില്‍ ട്വിറ്റര്‍ ഔദ്യോഗിക വിശദീകരണം തന്നിരുന്നില്ല.

ഐ.ടി ചട്ടങ്ങള്‍ നടപ്പാക്കുന്ന കാര്യത്തില്‍ ട്വിറ്ററും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള ഏറ്റുമുട്ടല്‍ നിയമ മന്ത്രി രവിശങ്കര്‍ പ്രസാദിന്‍റെ ട്വിറ്റര്‍ അക്കൗണ്ട് ലോക്ക് ചെയ്യുന്നതില്‍ വരെ എത്തിയിരുന്നു. ആ വിവാദം കെട്ടടങ്ങും മുമ്ബാണ് ഇന്ത്യയുടെ ഭൂപടം തെറ്റിച്ചു എന്ന വിവാദം ഉയര്‍ന്നത്.