കൊച്ചി: ഐഷാ സുല്‍ത്താനയ്‌ക്കെതിരായ രാജ്യദ്രോഹക്കേസ് സംബന്ധിച്ച് അന്വേഷണം സ്‌റ്റേ ചെയ്യണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി.
കേസിന്റെ അന്വേഷണ പുരോഗതി അറിയിക്കാന്‍ ലക്ഷദ്വീപ് ഭരണകൂടത്തിന് ഹൈക്കോടതി നിര്‍ദേശം നല്‍കി. കേസന്വേഷണത്തിന് സമയം നല്‍കേണ്ടി വരുമെന്നും ഹൈക്കോടതി അറിയിച്ചു.
അന്വേഷണം പുരോഗമിക്കുകയാണെന്നും കേസില്‍ ചില നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും ലക്ഷദ്വീപ് ഭരണകൂടത്തിന് വേണ്ടി അസിസ്റ്റന്റ് സോണിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൂടതല്‍ സമയം വേണമെന്നും സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു.
വാദം കേട്ട കോടതി കേസ് റദ്ദാക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി.
കേസന്വേഷണ പുരോഗതി അറിയിക്കാന്‍ കൂടുതല്‍ സമയം അനുവദിക്കുകയും ചെയ്തു.