മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന സമിതി യോഗമാണ് തീരുമാനമെടുത്തത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയാത്ത സാഹചര്യത്തിലാണ് തീരുമാനം. നിലവിലുള്ള നിയന്ത്രങ്ങളാണ് ഒരാഴ്ച കൂടി തുടരുന്നത്.
ചൊവ്വാഴ്ച മുഖ്യമന്ത്രി ജില്ലാ കളക്ടർമാരുമായി ഓണ്‍ലൈൻ കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഈ യോഗത്തിന് ശേഷമാകും അന്തിമ തീരുമാനമെടുക്കുക. അവലോകനസമിതി യോഗത്തിൽ നിയന്ത്രണങ്ങൾ തുടരണമെന്ന പൊതുവികാരമാണ് ഉയർന്നത്.
കൃത്യമായ ടെസ്റ്റുകൾ നടക്കുന്നതിനാലാണ് സംസ്ഥാനത്ത് രോഗികളുടെ എണ്ണം കൂടി നിൽക്കുന്നതെന്നാണ് യോഗത്തിൽ ഉയർന്ന വിലയിരുത്തൽ. പോസിറ്റിവിറ്റി കുറയാത്ത സാഹചര്യത്തിൽ സംസ്ഥാനത്ത് പരിശോധനകളുടെ എണ്ണം വർധിപ്പിക്കാനും യോഗത്തിൽ തീരുമാനമായി.