റഷ്യയില്‍ 29 പേരുമായി പറന്നുയര്‍ന്ന യാത്രാവിമാനം കാണാതായതായി

മോസ്​കോ: കിഴക്കന്‍ റഷ്യയില്‍ 29 യാത്രികരുമായി പറന്നുയര്‍ന്ന വിമാനം കാണാതായി. പെട്രോപാവ്​ലോവ്​സ്​ക്​- കാംചട്​സ്​കിയില്‍നിന്ന്​ പലാനയിലേക്ക്​ പോയ എ.എന്‍-26 വിമാനമാണ്​ ഇറങ്ങാന്‍ ശ്രമിക്കുന്നതിന്​ മുമ്ബ്​ കാണാതായതായി റിപ്പോര്‍ട്ടുള്ളത്. സമുദ്രത്തില്‍ പതിച്ചതോ കല്‍ക്കരി ഖനിയില്‍ പതിച്ചതോ ആകാമെന്ന്​ അഭ്യൂഹങ്ങളുണ്ട്​. രണ്ട്​ ഹെലികോപ്​റ്ററുകള്‍ ഉപയോഗിച്ച്‌​ തെരച്ചില്‍ പുരോഗമിക്കുകയാണ്.

2019 ല്‍ സുഖോയ്​ സൂപര്‍ ജെറ്റ്​ വിമാനം തകര്‍ന്ന്​ 41 പേര്‍ക്ക് ജീവന്‍ നഷ്ടമായത് . ആദ്യമായാണ്​ റഷ്യയില്‍ വിമാനം അപകടത്തില്‍പെടുന്നത്​. ഇറങ്ങാന്‍ അനുവാദം തേടി കണ്‍ട്രോള്‍ റൂമില്‍ വിളിച്ചിരുന്നതായി സൂചനയുണ്ട്​. പിന്നാലെയാണ് നിയന്ത്രണം നഷ്​ടപ്പെട്ട് വിമാനം കാണാതായത് .