മുംബൈ : ബോളിവുഡ് ഇതിഹാസ താരം ദിലീപ് കുമാര്‍ അന്തരിച്ചു. 98 വയസ്സായിരുന്നു. മുംബൈയിലായിരുന്നു അന്ത്യം. ന്യുമോണിയയെത്തുടര്‍ന്ന് ഹിന്ദുജ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.
ഈ മാസം ആദ്യം ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ രണ്ടാഴ്ച മുമ്ബാണ് ഡിസ്ചാര്‍ജ്ജ് ചെയ്തത്. നടന്റെ പ്രായവും ബുദ്ധിമുട്ടുകളും കണക്കിലെടുത്താണ് ശ്വാസതടസമുണ്ടായതിനെ തുടര്‍ന്ന് വീണ്ടും ആശുപത്രിയിലെത്തിച്ചത്
1944ല്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച ദിലീപ് കുമാര്‍ ജ്വാര്‍ ഭട്ട എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. പിന്നീട് ആറ് പതിറ്റാണ്ടോളം സിനിമയില്‍ നിറസാന്നിധ്യമായിരുന്ന അദ്ദേഹം ദേവദാസ്, കോഹിനൂര്‍, മുകള്‍ ഇ ആസം, രാം ഔര്‍ ശ്യാം, അന്ദാസ്, ഗംഗ ജമുന തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
1998ലാണ് അദ്ദേഹം അവസാനമായി സിനിമയില്‍ പ്രത്യക്ഷപ്പെട്ടത്. കില ആണ് അവസാനചിത്രം.
പത്മവിഭൂഷണും ദാദാസാഹെബ് ഫാല്‍ക്കെ അവാര്‍ഡും നല്‍കി രാജ്യം ആദരിച്ചിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം കോവിഡ് ബാധിച്ച് ഇദ്ദേഹത്തിന്റെ രണ്ട് സഹോദരന്‍മാര്‍ മരണപ്പെട്ടിരുന്നു. സഹോദരങ്ങളായ അസ്‌ലം ഖാനും ഇഷാന്‍ ഖാനുമാണ് മരിച്ചത്.