സിക്ക വൈറസ് സാഹചര്യം വിലയിരുത്താന്‍ കേന്ദ്ര സംഘം ഇന്ന് കേരളത്തില്‍

സിക്ക വൈറസ് സാഹചര്യം വിലയിരുത്താന്‍ കേന്ദ്ര സംഘം ഇന്ന് കേരളത്തില്‍ പരിശോധന നടത്തും. വൈറസ് ബാധ സ്ഥിരീകരിച്ച സ്ഥലങ്ങളില്‍ കേന്ദ്ര സംഘം പരിശോധന നടത്തിയേക്കും. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച്ചയ്ക്ക് ശേഷമാകും സന്ദര്‍ശനം. കൊതുകുനിവാരണം, ബോധവത്ക്കരമം എന്നിവയ്ക്ക് പുറമെ ലാബ് സംവിധാനം കൂട്ടുന്നതടക്കമുള്ള നടപടികള്‍ സര്‍ക്കാര്‍ തുടങ്ങിയിരുന്നു.

പനി, തലവേദന, ശരീരത്തില്‍ തടിപ്പ്, ചൊറിച്ചില്‍, സന്ധിവേദന, പേശിവേദന എന്നിവയാണ് സിക്കയുടെ ലക്ഷണങ്ങള്‍. ഇവയുള്ളവര്‍ പരിശോധനക്ക് തയ്യാറാകണമെന്നാണ് ആരോഗ്യവകുപ്പ് നിര്‍ദ്ദേശം. ലക്ഷണങ്ങള്‍ വേഗം ഭേദമാകും. എങ്കിലും 3 മാസം വരെ വൈറസിന്റെ സ്വാധീനം നിലനില്‍ക്കും.ഗര്‍ഭം ധരിക്കാന്‍ തയാറെടുക്കുന്നവരും പങ്കാളികളും ഇക്കാര്യം പരിഗണിച്ച്‌ മുന്‍കരുതലെടുക്കണം.