തീവ്രവാദികള്‍ക്ക് ഫണ്ടും സഹായവും നല്‍കിയെന്ന കേസുമായി ബന്ധപ്പെട്ട് ജമ്മു കശ്മീരില്‍ എന്‍ഐഎയുടെ വ്യാപക റെയ്ഡ്.

തീവ്രവാദികള്‍ക്ക് ഫണ്ടും സഹായവും നല്‍കിയെന്ന കേസുമായി ബന്ധപ്പെട്ട് ജമ്മു കശ്മീരില്‍ എന്‍ഐഎയുടെ വ്യാപക റെയ്ഡ്. ശ്രീനഗറിലും അനന്ത് നാഗിലും ബാരാമുള്ളയിലുമാണ് റെയ്ഡുകള്‍ നടക്കുന്നത്. കുറച്ച്‌ പേരെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് സൂചന. എത്ര പേരെ കസ്റ്റഡിയിലെടുത്തു എന്ന വിവരങ്ങള്‍ ലഭ്യമല്ല.

ശനിയാഴ്ച, ജമ്മു കശ്മീര്‍ ഭരണകൂടം11 സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ പുറത്താക്കിയിരുന്നു. തീവ്രവാദികള്‍ക്ക് സഹായം നല്‍കിയെന്നാരോപിച്ചായിരുന്നു പിരിച്ചുവിടല്‍. ഇതില്‍ സുരക്ഷാസേന തിരയുന്ന തീവ്രവാദിയായ സയ്യിദ് സലാഹുദ്ദീന്‍റെ രണ്ട് മക്കളുമുണ്ട്. ഇവര്‍ പല തരത്തിലും, തീവ്രവാദികള്‍ക്ക് സഹായം നല്‍കിയെന്നാണ് ഭരണകൂടം ആരോപിക്കുന്നത്.

തീവ്രവാദികള്‍ക്ക് ഫണ്ട് നല്‍കിയവര്‍ എങ്ങനെ പണം കണ്ടെത്തി, ശേഖരിച്ചു, പണം കൈമാറി എന്നതടക്കം വിശദമായ വിവരങ്ങള്‍ എന്‍ഐഎയുടെ പക്കലുണ്ട്. എല്ലാം ഹവാല പണമിടപാടുകളായിരുന്നു. ഹിസ്ബുള്‍ മുജാഹിദ്ദീന് വേണ്ടിയുള്ള ധനശേഖരണമാണ് നടന്നത്”, എന്ന് എന്‍ഐഎ വിശദീകരിക്കുന്നു.