ദില്ലിയില്‍ ക്രിസ്ത്യന്‍ പള്ളി പൊളിച്ചു നീക്കിയ സംഭവത്തില്‍ പള്ളി വികാരിയും പ്രതിനിധികളും മുഖ്യമന്ത്രിയെ കാണാന്‍ എത്തി. പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്താന്‍ ഡല്‍ഹിയില്‍ എത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു വിശ്വാസികള്‍ പരാതി അറിയിച്ചു. വിഷയത്തില്‍ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണം എന്നാവശ്യപ്പെട്ട് ലിറ്റില്‍ ഫ്ലവര്‍ പള്ളി വികാരി ഫാ. ജോസ് കണ്ണങ്കുഴിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേരള ഹൗസില്‍ എത്തി മുഖ്യമന്ത്രിയെ കണ്ടത്.
അനധികൃത നിര്‍മാണം ആരോപിച്ച് ബ്ലോക്ക് ഡെവലപ്പ്മെന്‍്റ് അതോറിറ്റിയാണ് അന്ധേരിയ മോഡിലെ പള്ളി കഴിഞ്ഞ ദിവസം പൊളിച്ചത്.
ദേവാലയത്തിലുണ്ടായിരുന്ന വിശുദ്ധ വസ്തുക്കള്‍ വാരി വലിച്ച് പുറത്തെറിഞ്ഞതായി ആരോപണം ഉണ്ട്. അതേസമയം, പള്ളി പൊളിച്ചതില്‍ മലയാളികള്‍ അടക്കമുള്ള വിശ്വാസികള്‍ പ്രതിഷേധിച്ചു.
ദേവാലയം പൊളിച്ചു മാറ്റണമെന്ന് നോട്ടീസ് നേരത്തെ നോട്ടിസ് നല്‍കിയിരുന്നു. എന്നാല്‍ നോട്ടീസിന് മറുപടി കൊടുക്കാന്‍ പോലും സമയം നല്‍കാതെയാണ് പള്ളി പൊളിച്ചു മാറ്റിയതെന്ന് ഇടവകാംഗങ്ങള്‍ പറയുന്നത്. സീറോ മലബാര്‍ സഭയുടെ ഡല്‍ഹി-ഫരീദാബാദ് രൂപതയ്ക്കു കീഴിലുള്ളതാണ് അന്ധേരിമോഡിലുള്ള ലിറ്റില്‍ ഫ്‌ളവര്‍ ദേവാലയം.