കേരളത്തില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ക്ക് ഇളവ് നല്‍കിയതിന് എതിരെ നല്‍കിയ ഹര്‍ജി സുപ്രീംകോടതി നാളെ പരി​ഗണിക്കും

ബക്രീദിനോടനുബന്ധിച്ച്‌ കേരളത്തില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ക്ക് ഇളവ് നല്‍കിയതിന് എതിരെ നല്‍കിയ ഹര്‍ജി സുപ്രീംകോടതി നാളെ പരി​ഗണിക്കും.ആദ്യത്തെ കേസായി നാളെ പരിഗണിക്കാമെന്ന് കോടതി ഹര്‍ജിക്കാരനെ അറിയിച്ചിട്ടുണ്ട്.കേരളത്തിലെ സാഹചര്യം ഗുരുതരമെന്നാണ് ഹര്‍ജി നല്‍കിയ വ്യവസായി പി കെ ഡി നമ്ബ്യാര്‍ കോടതിയെ അറിയിച്ചത്.കേരളത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ദില്ലിയിക്കേളും യു പി യേക്കാളും പത്തിരട്ടിയിലധികമാണെന്നും ഹര്‍ജിയില്‍ പറയുന്നു.എന്നാല്‍ പെരുന്നാളിനായി ചില മേഖലകളില്‍ കുറച്ച്‌ കടകള്‍ മാത്രമാണ് തുറന്നിട്ടുള്ളതെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ട്.

വലിയ തോതില്‍ ഇളവ് നല്‍കിയിട്ടില്ലെന്നും കേരളം കോടതിയെ അറിയിച്ചു.വിശദമായ സത്യവാങ്മൂലം ഇന്ന് തന്നെ കേരളം നല്‍കും അത് ഇന്ന് തന്നെ നല്‍കാന്‍ കോടതിയും നിര്‍ദേശിച്ചു.കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയതിനെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും ഇന്നലെ രംഗത്തെത്തിയിരുന്നു.മൂന്നാം തരം​ഗം പടിവാതിലില്‍ എത്തിനില്‍ക്കെ നിയന്ത്രണങ്ങളിലെ ഇളവ് രോ​ഗ ബാധ കൂട്ടിയേക്കാമെന്നാണ് നി​ഗമനം