സംസ്ഥാനത്ത് ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരുന്ന കാര്യത്തില്‍ ഇന്ന് ചേരുന്ന അവലോകനയോഗം തീരുമാനമെടുക്കും. വൈകീട്ട് മൂന്നരയ്ക്കാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുളള അവലോകനയോഗം. പെരുന്നാള്‍ പ്രമാണിച്ച് കടകള്‍ തുറക്കാനുളള സമയം ദീര്‍ഘിപ്പിച്ചിരുന്നു. 22ന് ശേഷമുളള സ്ഥിതിഗതികളാകും ഇന്നത്തെ യോഗം വിലയിരുത്തുക.വാരാന്ത്യ ലോക്ഡൗണ്‍ തുടരണോയെന്ന കാര്യത്തിലും തീരുമാനമുണ്ടാകും. ടിപിആര്‍ പതിനൊന്നിന് മുകളിലേക്കെത്തിയ സാഹചര്യത്തില്‍ കൂടുതല്‍ ഇളവ് നല്‍കാനുളള സാധ്യത കുറവാണ്.
പെരുന്നാള്‍ പ്രമാണിച്ച് നല്‍കിയ ഇളവുകള്‍ക്കെതിരായ കേസ് സുപ്രീംകോടതിയിലെത്തിയ സാഹചര്യവും സര്‍ക്കാര്‍ പരിഗണിക്കും. അതേസമയം കൂടുതല്‍ ഇളവ് വേണമെന്ന ആവശ്യം പലഭാഗത്ത് നിന്ന് ഉയരുന്നുമുണ്ട്. എല്ലാം പരിഗണിച്ചായിരിക്കും ഇന്നത്തെ തീരുമാനം.