പെഗാസസ്; പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ശക്തമായി പ്രതിഷേധിച്ച് രാഹുൽ ഗാന്ധി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി തങ്ങളുടെ ഫോണുകളില്‍ ഒരു ആയുധം ഘടിപ്പിച്ചിട്ടുണ്ടെന്നും ഈ വിഷയം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാന്‍ ആവശ്യപ്പെടുമ്ബോള്‍ പ്രതിപക്ഷത്തെ നിശബ്ദരാക്കാന്‍ ശ്രമിക്കുകയാണെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.

ഈ വിഷയത്തില്‍ പ്രതിഷേധം കടുപ്പിക്കാന്‍ രാഹുല്‍ ഗാന്ധി 14 പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം വിളിച്ചിരുന്നു. യോഗത്തിനു ശേഷം വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് രാഹുലിന്റെ പ്രസ്താവന.

‘എല്ലാ പ്രതിപക്ഷവും ഇവിടെയുണ്ട്… ഞങ്ങളുടെ ശബ്ദം പാര്‍ലമെന്റില്‍ വെട്ടിച്ചുരുക്കുന്നു. പെഗാസസ് സോഫ്റ്റ്‌വെയര്‍ വാങ്ങി ചിലര്‍ക്കെതിരെ ഉപയോഗിച്ചതിനെയാണ് ഞങ്ങള്‍ ചെയ്യുന്നത്’- രാഹുല്‍ ഗാന്ധി പറഞ്ഞു.

‘പ്രതിപക്ഷ നേതാക്കള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും ആക്ടിവിസ്റ്റുകള്‍ക്കും എതിരെ ഉപയോഗിക്കുന്ന, ഫോണുകളില്‍ മോദി ഘടിപ്പിച്ചിരിക്കുന്ന ഒരു ആയുധത്തെപ്പറ്റി, പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യണ്ടേയെന്ന് ഞാന്‍ ജനങ്ങളോട് ചോദിക്കുകയാണ്’- രാഹുല്‍ ഗാന്ധി പറഞ്ഞു.