പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികളുടെ സ്വകാര്യവത്കരണം:കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി

പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികളുടെ സ്വകാര്യവത്കരണത്തിന് വേണ്ടിയുള്ള ജനറല്‍ ഇന്‍ഷുറന്‍സ് നിയമത്തിലെ ഭേദഗതികള്‍ക്ക് കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികളിൽ സര്‍ക്കാരിന് 51 ശതമാനം ഓഹരിയുണ്ടാകണമെന്ന നിയമത്തിലെ നിര്‍ദ്ദേശം ഇതോടെ ഒഴിവാകും.

ഈ പാര്‍ലമെന്റ് സെഷനില്‍ തന്നെ പുതിയ ഭേദഗതി കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റിന് മുന്നില്‍ വെക്കും. ഇതിലൂടെ പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്ബനികളിലേക്ക് സ്വകാര്യവത്കരണത്തിനുള്ള വാതില്‍ തുറക്കപ്പെടും. ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇന്‍വെസ്റ്റ്മെന്റ് ആന്റ് പബ്ലിക് അസറ്റ് മാനേജ്മെന്റിനാണ് നടപടിക്രമങ്ങളുടെ ചുമതല.

നേരത്തെ തന്നെ ഇന്‍ഷുറന്‍സ് വിപണിയില്‍ വിദേശ നിക്ഷേപ പരിധി 74 ശതമാനമാക്കി കേന്ദ്രസര്‍ക്കാര്‍ ഉയര്‍ത്തിയിട്ടുള്ളതിനാല്‍ കേന്ദ്ര പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്ബനികളില്‍ വിദേശ കമ്ബനികള്‍ക്കും ഇനി നിക്ഷേപം നടത്താനാവും.