അതിർത്തി വിഷയം; ഇന്ത്യ-ചൈന സംയുക്ത പ്രസ്താവന ഇന്നുണ്ടായേക്കും

അതിര്‍ത്തി വിഷയത്തില്‍ ഇന്ത്യ ചൈന സംയുക്ത പ്രസ്താവന ഇന്നുണ്ടായേക്കും. ഗോഗ്ര, ഹോട്ട്സ്പ്രിംഗ് മേഖലകളില്‍ നിന്ന് ഘട്ടം ഘട്ടമായി ചൈനീസ് സൈന്യം പിന്മാറുമെന്ന ധാരണ ചര്ച്ചയിലുണ്ടായതായി സൂചനയുണ്ട്. യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ സൈനിക ബലം കൂട്ടില്ലെന്നും, പ്രകോപനപരമായ സാഹചര്യം പരമാവധി ഒഴിവാക്കാനും പന്ത്രണ്ടാം വട്ട കമാന്‍ഡര്‍ തല ചര്‍ച്ചയില്‍ ധാരണയായിരുന്നു. ദെപ്സാങ് സമതല മേഖലയിലെ പട്രോളിംഗ് പോയിന്‍റുകളിലേക്ക് പ്രവേശനം അനുവദിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്.

നേരത്തെ ഒരു വര്‍ഷത്തോളം നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് പാംഗോഗ് തീരത്ത് നിന്നുള്ള പിന്മാറ്റത്തില്‍ തീരുമാനമായത്.പിന്മാറ്റത്തിനുള്ള ധാരണ മറി കടന്ന് ചൈന പ്രകോപനത്തിന് മുതിര്‍ന്നതായുള്ള റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും കരസേന നിഷേധിച്ചിരുന്നു