കോവിഡ് വാക്‌സിന്റെ മൂന്നാം ഡോസ് നല്‍കുന്നതിനെ എതിര്‍ത്ത് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്‌ഒ). എല്ലാ രാജ്യങ്ങളിലും വാക്‌സിന്‍ വിതരണം നടക്കേണ്ടതുണ്ട് എന്നതിനാലാണ് ഇത്. എല്ലാ രാജ്യത്തെയും കുറഞ്ഞത് പത്തു ശതമാനം ആളുകളെങ്കിലും വാക്സീന്‍ സ്വീകരിച്ചെന്ന് ഉറപ്പുവരുത്തുന്നതിനാണ് നടപടിയെന്ന് ഡബ്ല്യുഎച്ച്‌ഒ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനം ഗെബ്രയേസസ് പറഞ്ഞു.
സെപ്റ്റംബര്‍ അവസാനം വരെ ബൂസ്റ്റര്‍ ഡോസ് നല്‍കേണ്ട എന്നാണ് ഡബ്ല്യുഎച്ച്‌ഒ അറിയിച്ചിരിക്കുന്നത്. രോഗപ്രതിരോധശേഷി കുറഞ്ഞവര്‍ക്ക് ബൂസ്റ്റര്‍ വാക്സീന്‍ (മൂന്നാം ഡോസ്) നല്‍കുമെന്ന് ജര്‍മനി പ്രഖ്യാപിച്ചിരുന്നു. കൂടാതെ,
യുഎഇയും ഈ പ്രഖ്യാപനം നടത്തിയിരുന്നു.വാക്സീന്‍ ഡോസുകള്‍ ഭൂരിപക്ഷവും സമ്പന്ന രാജ്യങ്ങളിലേക്കു മാത്രം പോകുന്നത് അംഗീകരിക്കാനാവില്ലെന്നു ടെഡ്രോസ് പറഞ്ഞു.