പ്ലസ് വൺ അപേക്ഷ തിയതി നീട്ടി; ഓൺലൈൻ അപേക്ഷകൾ ആഗസ്റ്റ് 24 മുതൽ

ഈ വര്‍ഷത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍അപേക്ഷകള്‍ 24മുതല്‍ സ്വീകരിക്കും. നേരത്തെ ഓഗസ്റ്റ് 16മുതല്‍ ഓണ്‍ലൈന്‍ അപേക്ഷകള്‍ സ്വീകരിക്കാനാണ് തീരുമാനിച്ചിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളെ തുടര്‍ന്ന് മാറ്റുകയായിരുന്നു. സംവരണവുമായി ബന്ധപ്പെട്ട കോടതിവിധികളുടെ പശ്ചാത്തലത്തില്‍ പ്രാസ്പെക്ടസില്‍ മാറ്റം വരുത്തിയാണ് ഈവര്‍ഷം അപേക്ഷ സ്വീകരിക്കുന്നത്. ഇതിലെ സാങ്കേതിക പ്രശ്നങ്ങളെ തുടര്‍ന്നാണ് തിയതി നീട്ടിയത്. ഓരോ ജില്ലയിലെയും പ്ലസ് വണ്‍ അപേക്ഷകളുടെ സ്ഥിതി വിലയിരുത്തിയ ശേഷമേ സീറ്റുകളുടെ കാര്യത്തില്‍ വ്യക്തത കൈവരൂ. വിദ്യാര്‍ഥികളില്ലാത്ത ഹയര്‍ സെക്കന്‍ഡറി കോഴ്സുകള്‍ കുട്ടികള്‍ ഏറെയുള്ള ജില്ലകളിലേക്ക് മാറ്റുന്നതടക്കം സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്.