കാണ്ഡഹാറിലെ അടച്ച ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ താലിബാന്‍ പരിശോധന

ന്യൂഡല്‍ഹി: കാണ്ഡഹാറിലെ അടച്ച ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ താലിബാന്‍ പരിശോധന. ബുധനാഴ്ച അഫ്ഗാനിസ്ഥാനിലെ അടച്ചിട്ട ഇന്ത്യന്‍ കോണ്‍സുലേറ്റുകള്‍ താലിബാന്‍ സന്ദര്‍ശിക്കുകയും പേപ്പറുകള്‍ തിരയുകയും പാര്‍ക്ക് ചെയ്ത കാറുകള്‍ എടുക്കുകയും ചെയ്തുവെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

താലിബാന്‍ അംഗങ്ങള്‍ ബുധനാഴ്ച കാണ്ഡഹാറിലെയും ഹെറാത്തിലെയും ഇന്ത്യന്‍ കോണ്‍സുലേറ്റുകള്‍ സന്ദര്‍ശിച്ചു. പേപ്പറുകള്‍ക്കായി അവര്‍ ക്ലോസറ്റുകളില്‍ പോലും തിരഞ്ഞു. കൂടാതെ രണ്ട് കോണ്‍സുലേറ്റുകളിലും പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ കൊണ്ടുപോയി.

അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂള്‍ പിടിച്ചെടുത്ത ശേഷം താലിബാന്‍ കാബൂളില്‍ വീടുതോറും തിരച്ചില്‍ നടത്തി. ദേശീയ രഹസ്യാന്വേഷണ ഏജന്‍സിയായ നാഷണല്‍ ഡയറക്ടറേറ്റ് ഓഫ് സെക്യൂരിറ്റിയില്‍ ജോലി ചെയ്തിരുന്ന അഫ്ഗാനികളെ തിരിച്ചറിഞ്ഞു.

കാബൂളിലെ എംബസി കൂടാതെ രാജ്യത്ത് നാല് ഇന്ത്യന്‍
കോണ്‍സുലേറ്റുകള്‍ പ്രവര്‍ത്തിച്ചു. കാണ്ഡഹാറിനും ഹെറാത്തിനും പുറമേ ഇന്ത്യക്കു മസാര്‍-ഇ-ഷെരീഫില്‍ ഒരു കോണ്‍സുലേറ്റ് ഉണ്ടായിരുന്നു, അത് താലിബാന്‍ നിയന്ത്രണം ഏറ്റെടുക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്ബ് അടച്ചുപൂട്ടി.