ന്യൂഡല്‍ഹി : കേരള തീരങ്ങളില്‍ നിരീക്ഷണം ശക്തമാക്കണമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. താലിബാന്റെ വരവോടെ അഫ്ഗാനില്‍ നിന്നും ഇന്ത്യന്‍ സമുദ്രമേഖല വഴിയുള്ള ലഹരിക്കടത്ത് കൂടിയതായി ഐബി കണ്ടെത്തി.
ചില മത്സ്യബന്ധന ബോട്ടുകള്‍ ഇറാന്‍ തീരം വരെ പോകുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത് അസാധാരണമാണെന്ന് ഐബി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത്തരം ബോട്ടുകള്‍ തിരികെയെത്തുമ്ബോള്‍ വിശദ പരിശോധന വേണമെന്നും മത്സ്യബന്ധനത്തിന് പോകുന്നവര്‍ തന്നെയാണോ മടങ്ങിയെത്തുന്നതെന്ന കാര്യത്തിലും ശ്രദ്ധ വേണമെന്നും ഐബി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ലഹരിക്കൊപ്പം ആയുധങ്ങളും കേരളാ – തമിഴ്നാട് തീരങ്ങളിലേക്ക് കടത്താനിടയുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മത്സ്യത്തൊഴിലാളികള്‍ക്കിടയിലെ ഇതരസംസ്ഥാനക്കാരെ നിരീക്ഷിച്ചുവരികയാണ്.