ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാറിന്‍റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷക പ്രക്ഷോഭം വ്യാപിപ്പിക്കുനനതിന്‍റെ ഭാഗമായി സെപംറ്റംബര്‍ 25ന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്ത് സംയുക്ത കിസാന്‍ മോര്‍ച്ച.
ഒമ്ബതുമാസമായി ഡല്‍ഹിയിലെ അതിര്‍ത്തിയില്‍ തുടരുന്ന കര്‍ഷക പ്രക്ഷോഭം രാജ്യമെമ്ബാടും വ്യാപിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുകയാണ് ലക്ഷ്യം.
സിംഘു അതിര്‍ത്തിയില്‍ നടത്തിയ േനതാക്കളുടെ വാര്‍ത്ത സമ്മേളനത്തിലാണ് പ്രഖ്യാപനം. ‘സെപ്റ്റംബര്‍ 25ന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്യുന്നു. കഴിഞ്ഞവര്‍ഷവും ഇതേദിവസം സമാനരീതിയില്‍ ഭാരത് ബന്ദ് നടത്തിയിരുന്നു. കോവിഡ് ഭീഷണി നിലനില്ക്കുേമ്ബാഴും മുന്‍ വര്‍ഷത്തേക്കാള്‍ മികച്ച രീതിയില്‍ ബന്ദ് വിജയിപ്പിക്കാന്‍ സാധിക്കും’ -എസ്.കെ.എം നേതാവ് ആഷിശ് മിത്തല്‍ പറഞ്ഞു.
കര്‍ഷകരുടെ കൂട്ടായ്മ ഒരു വിജയമാണെന്നും 22 സംസ്ഥാനങ്ങളില്‍നിന്ന് പ്രതിനിധികള്‍ പ്രക്ഷോഭത്തില്‍ പെങ്കടുക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്ത്രീകളുടെയും കുട്ടികളുടെയും ആദിവാസികളുടെയും വിദ്യാര്‍ഥികളുടെയും ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന 300ഓളം സംഘടനകളും കര്‍ഷക സംഘടനും പ്രക്ഷോഭത്തില്‍ അണിനിരന്നിട്ടുണ്ടെന്നും പറഞ്ഞു.
പാചക വാതക- ഇന്ധന വില വര്‍ധനയിലൂടെ കാര്‍ഷകര്‍, തൊഴിലാളികള്‍, സാധാരണക്കാര്‍ എന്നിവരില്‍നിന്ന് പണം ഈടാക്കാനാണ് സര്‍ക്കാറിന്‍റെ ശ്രമമെന്നും എസ്.കെ.എം നേതാക്കള്‍ കുറ്റെപ്പടുത്തി