രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 38,948 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്തിന് ആശ്വാസമായി പ്രതിദിന കേസിനേക്കാള്‍ കൂടുതല്‍ രോഗമുക്തിയും റിപ്പോർട്ട് ചെയ്തു. 43,903 പേരാണ് കോവിഡ് മുക്തരായത്.
219 പേരുടെ മരണമാണ് കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ് മൂലമാണെന്ന് തെളിഞ്ഞത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണ സംഖ്യ 4,40,752 ആയി ഉയർന്നു. നിലവില്‍ 4,04,874 പേരാണ് രാജ്യത്ത് രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്.
ഇതുവരെ 68,75,41,762 പേര് വാക്സിന് സ്വീകരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.