നിപ: കേരളത്തിന് പുറമെ മറ്റ് സംസ്ഥാനങ്ങള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കി കേന്ദ്രം

നിപയുമായി ബന്ധപ്പെട്ട് കേരളത്തിന് പുറമെ മറ്റ് സംസ്ഥാനങ്ങള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കി കേന്ദ്രം. തമിഴ്നാട്, കര്‍ണാടക ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്കാണ് ജാഗ്രത നിര്‍ദേശം നല്‍കിയിരിക്കുന്നത്

നിപ സാഹചര്യങ്ങള്‍ സംസ്ഥാനങ്ങള്‍ സൂഷ്മമായി വിലയിരുത്തണമെന്നും കോവിഡ് വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ ഉള്‍പ്പെടെ നിരീക്ഷണം കര്‍ശനമാക്കണമെന്നും സംസ്ഥാനങ്ങളോട് കേന്ദ്രം നിര്‍ദേശിച്ചു.

കേരളത്തിലേക്കുള്ള യാത്ര ഒക്ടോബര്‍ വരെ ഒഴിവാക്കണമെന്ന് കര്‍ണാടക സര്‍ക്കാര്‍ പറഞ്ഞിരുന്നു . പൊതുജനങ്ങള്‍ക്ക് നല്‍കിയ അറിയിപ്പിലാണ് കേരളത്തിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് കര്‍ണാടക സര്‍ക്കാര്‍ നിര്‍ദേശിക്കുന്നത്. അടിയന്തരപ്രാധാന്യമില്ലാത്ത കാര്യങ്ങളില്‍ കേരളസന്ദര്‍ശനം ഒഴിവാക്കണമെന്നാണ് ജനങ്ങളോടുള്ള കര്‍ണാടക സര്‍ക്കാരിന്‍്റെ അഭ്യര്‍ത്ഥന.