ന്യൂഡല്‍ഹി: പ്ലസ് വണ്‍ പരീക്ഷ നേരിട്ട് നടത്താന്‍ അനുവദിക്കണമെന്ന ആവശ്യം ഉന്നയിച്ച് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ സത്യവാംങ്മൂലം സുപ്രീം കോടതി ഇന്ന് പരിഗണിക്കില്ല.
കേസ് പതിനഞ്ചാം തീയതിയിലേക്ക് മാറ്റി. ജസ്റ്റിംസ് എ എം ഖാന്‍വീല്‍ക്കര്‍ അവധിയായ സാഹചര്യത്തിലാണ് കേസ് ബുധനാഴ്ചയിലേക്ക് മാറ്റിയത്.
ഇന്റര്‍നെറ്റ് സംവിധാനവും കമ്ബ്യൂട്ടറും ഇല്ലാത്ത നിരവധി കുട്ടികളുണ്ടെന്നും, ഓണ്‍ലൈന്‍ പരീക്ഷയാണെങ്കില്‍ ഇവരില്‍ പലര്‍ക്കും അവസരം നഷ്ടമാകുമെന്നാണ് സര്‍ക്കാര്‍ വാദം. വീടുകളില്‍ ഇരുന്ന് കുട്ടികള്‍ എഴുതിയ മോഡല്‍ പരീക്ഷയുടെ അടിസ്ഥനത്തില്‍ പ്ലസ് വണ്‍ മൂല്യനിര്‍ണയം നടത്താനാകില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്ങ്മൂലത്തില്‍ പറയുന്നു.
കേരളത്തില്‍ കോവിഡ് വ്യാപനം ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യം പരിഗണിച്ചാണ് സുപ്രീം കോടതി പരീക്ഷ നടപടികള്‍ക്ക് തടയിട്ടത്. അതേസമയം കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ഒക്ടോബറില്‍ മൂന്നാംതരംഗം ഉണ്ടാകുന്നതിന് മുമ്ബ് പരീക്ഷ പൂര്‍ത്തിയാക്കുമെന്നാണ് സര്‍ക്കാരിന്റെ ഉറപ്പ്.