രാജ്യത്ത് 24 മണിക്കൂറിനിടെ 27176 കൊവിഡ് കേസുകളും 284 മരണങ്ങളും

രാജ്യത്ത് 24 മണിക്കൂറിനിടെ 27176 കൊവിഡ് കേസുകളും 284 മരണങ്ങളും രേഖപ്പെടുത്തി. ഇതില്‍ 15000ലധികം കേസുകള്‍ കേരളത്തില്‍ നിന്നാണ്.

പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ, രാജ്യത്ത് കോവിഡ് ബാധിതരുടെ ആകെ എണ്ണം 3,33,16,755 ആയി ഉയര്‍ന്നതായി കേന്ദ്ര ആരോ​ഗ്യമന്ത്രാലയ കണക്കുകള്‍ വ്യക്തമാക്കുന്നു.

ഇന്നലെ 284 പേരാണ് കോവിഡ് ബാധിച്ച്‌ മരിച്ചത്. ഇതോടെ മരണസംഖ്യ 4,43,497 ആയി ഉയര്‍ന്നു. നിലവില്‍ 3,51,087 പേരാണ് ചികിത്സയില്‍ കഴിയുന്നത്.

24 മണിക്കൂറിനിടെ 38,012 പേരാണ് രോ​ഗമുക്തി നേടിയത്. ഇതോടെ രോ​ഗമുക്തരുടെ ആകെ എണ്ണം 3,25,22,171 ആയി ഉയര്‍ന്നു. ഇന്നലെ 61,15,690 പേര്‍ക്ക് കൂടി വാക്സിന്‍ നല്‍കിയതോടെ, വാക്സിനേഷന്‍ സ്വീകരിച്ചവരുടെ ആകെ എണ്ണം 75,89,12,277 ആയി ഉയര്‍ന്നതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു