പ്ലസ് വണ്‍ പരീക്ഷകള്‍ നടത്താന്‍ സുപ്രീംകോടതിയുടെ അനുമതി

ന്യൂഡല്‍ഹി: കൊവിഡ് രൂക്ഷമായതിനെ തുടര്‍ന്ന് നീട്ടിവച്ചിരുന്ന പ്ളസ് വണ്‍ പരീക്ഷകള്‍ നടത്താന്‍ സുപ്രീംകോടതി അനുമതി നല്‍കി

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് പരീക്ഷ നീട്ടിവയ്‌ക്കണമെന്ന കുട്ടികളുടെ ഹര്‍ജിയിലാണ് സര്‍ക്കാരിന് അനുകൂലമായി കോടതി വിധി വന്നത്. സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം തൃപ്‌തികരമാണ്. ഓഫ് ലൈന്‍ പരീക്ഷ നടത്താം.എന്നാല്‍ എല്ലാവിധ മുന്‍കരുതലും സ്വീകരിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.

പരീക്ഷയ്‌ക്കായി പുതിയ ടൈംടേബിള്‍ തയ്യാറാക്കുമെന്നും എല്ലാ സ്കൂളുകളും അണുനശീകരണം നടത്തുമെന്നും വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചു. പരീക്ഷയ്‌ക്കുള‌ള ചോദ്യപേപ്പറുകള്‍ നേരത്തെതന്നെ സ്‌കൂളുകളില്‍ എത്തിച്ചതായും വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കി.