ന്യൂഡല്‍ഹി: പഞ്ചാബില്‍ കോണ്‍ഗ്രസ് പുതിയ പ്രതിസന്ധിയില്‍. മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് രാജിവച്ച് പാര്‍ട്ടി വിട്ടേക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട്.
തര്‍ക്കം തുടരുന്ന പശ്ചാത്തലത്തില്‍ അമരീന്ദറിനോട് രാജിവയ്ക്കാന്‍ ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടുവെന്നാണ് വിവരം. അമരീന്ദറിനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ട് 40 എംഎല്‍എമാര്‍ ഹൈക്കമാന്‍ഡിനെ സമീപിച്ചിട്ടുണ്ട്.
പ്രതിസന്ധി ഉയര്‍ന്നതോടെ ഇന്ന് വൈകിട്ട് കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം ചേരും. ഇതിന് മുന്നോടിയായി അമരീന്ദര്‍ തന്റെ അടുപ്പക്കാരായ എംഎല്‍എമാരുടെ യോഗവും വിളിച്ചിട്ടുണ്ട്. അപമാനം സഹിച്ച് പാര്‍ട്ടിയില്‍ തുടരണോ എന്ന ചിന്തയിലാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കൂടിയായ അമരീന്ദര്‍. ഹൈക്കമാന്‍ഡ് നിലപാടിലുള്ള അതൃപ്തി അദ്ദേഹം സോണിയ ഗാന്ധിയെയും അറിയിച്ചിട്ടുണ്ട്. അപമാനം സഹിച്ച് പാര്‍ട്ടിയില്‍ തുടരണോയെന്നാണ് അമരീന്ദര്‍ സിംഗിന്റെ നിലപാട്.